ഓലചീയൽ
തെങ്ങിനെ ബാധിയ്ക്കുന്ന ഒരു കുമിൾ രോഗമാണ് ഓലചീയൽ. കേരളത്തിലെ തെക്കൻ ജില്ലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
രോഗലക്ഷണം
തിരുത്തുകകാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ സാർവ്വത്രികമായി കാണപ്പെടുന്നത്. മദ്ധ്യനാമ്പിലുള്ള ഓലക്കാലുകളുടെ അരികും മൂലകളിലും കരുത്തനിറം പ്രാപിച്ച് ചുരുങ്ങിയുണങ്ങി പോകുന്നതാണ് പ്രാഥമിക രോഗലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളർന്നു ഒരു വിശറിയുടെ രൂപം കൈക്കൊള്ളുന്നു. ആദ്യകാലത്ത് തന്നെ വേണ്ട പ്രതിരോധനടപടി കൈക്കൊണ്ടില്ലെങ്കിൽ എല്ലാ ഓലകളും ഈ അവസ്ഥയിലേയ്ക്ക് നീങ്ങും. തന്മൂലം ഓലകളുടെ ഉപരിതല വിസ്തീർണ്ണത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നു.
ബോറോണിന്റെ അഭാവംകൊണ്ട് തെങ്ങുകളിൽ കൂമ്പടപ്പ് രോഗമുണ്ടാവുകയും, അതിന്റെ ഫലമായി ഓലകൾ ചുരുങ്ങിപ്പോയി അഗ്രഭാഗം ചീഞ്ഞ് അഴുകുകയും ശരിക്കും വിരിയാതെ കൂടിപ്പിടിച്ച് ഇരിക്കുകയും ചെയ്യുന്നു. ഈ രോഗബാധ ഗുരുതരമാകുന്നതോടെ തെങ്ങ് നശിക്കുകയും ചെയ്യുന്നു [1]
നിയന്ത്രണരീതി
തിരുത്തുകഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മൂന്നുമാസത്തിലൊരിയ്ക്കൽ രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റിയിട്ട് തളിയ്ക്കുന്നത് ഫലപ്രദമാണ്.
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളാണെങ്കിൽ, കൂമ്പോലയുടെയും അതിനുതൊട്ടടുത്ത രണ്ട് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങൾ മുറിച്ചുമാറ്റിയശേഷം, കുമിൾ നാശിനികളായ ഹെക്‌സാകോണോസോൾ, മാങ്കോസേബ് വെള്ളത്തിൽ കലക്കി കൂമ്പോലയുടെ ചുവട്ടിൽ ഒഴിക്കുണം. ഹെക്‌സാകോണോസോൾ ആണെങ്കിൽ തെങ്ങൊന്നിന് 2.മി.ലി വീതമാണ് ഉപയോഗിക്കേണ്ടത്. മാങ്കോസേബ് ആണെങ്കിൽ തെങ്ങൊന്നിന് 3 ഗ്രാം വീതം 300 മി.ലി 00 മി.ലി വെള്ളത്തിൽ കലക്കിയാണ് ഉപയോഗിക്കേണ്ടത്. മുൻപ് ചീയൽ വന്ന മറ്റ് ഓലകൾ മുറിച്ചുമാറ്റേണ്ടതില്ല[1].
ബോറോണിന്റെ അഭാവത്താലുണ്ടാകുന്ന ചീയൽ പ്രാരംഭദശയിൽ തന്നെ തടയാനായി, വർഷത്തിൽ രണ്ടുതവണ ബോറോക്‌സ് വളം സാധാരണ വളങ്ങളോടൊപ്പം നൽകണം. തൈതെങ്ങുകൾക്ക് 150 ഗ്രാം എന്ന തോതിലും, കായ്ക്കുന്ന തെങ്ങുകൾക്ക് 250 ഗ്രാം എന്ന തോതിലുമാണ് പ്രയോഗിക്കേണ്ടത്[1]..