കൂപ്പേർസ്‍ടൗൺ
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലെ ഓട്‌സെഗോ കൗണ്ടിയിലെ ഗ്രാമവും കൗണ്ടി സീറ്റുമാണ് കൂപ്പേർസ്‍ടൗൺ.[3] ഗ്രാമത്തിന്റെ ഭൂരിഭാഗവും ഒട്സെഗോ പട്ടണത്തിനകത്ത് സ്ഥിതിചെയ്യുമ്പോൾ കിഴക്കൻ ഭാഗങ്ങളിൽ ചിലത് മാത്രം മിഡിൽഫീൽഡ് പട്ടണത്തിലാണുള്ളത്. മധ്യ ന്യൂയോർക്ക് മേഖലയിലെ ഓട്‌സെഗോ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന കൂപ്പർസ്റ്റൗൺ അൽബാനിക്ക് 60 മൈൽ (97 കിലോമീറ്റർ) പടിഞ്ഞാറായും, സിറാക്കൂസിന് 67 മൈൽ (108 കിലോമീറ്റർ) തെക്കുകിഴക്കായും, ന്യൂയോർക്ക് നഗരത്തിന് 145 മൈൽ (233 കിലോമീറ്റർ) വടക്ക് പടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം ഈ ഗ്രാമത്തിലെ ആകെ ജനസംഖ്യ 1,852 ആയിരുന്നു.
കൂപ്പേർസ്‍ടൗൺ, ന്യൂയോർക്ക് | |
---|---|
Village of Cooperstown | |
Main Street, part of the Cooperstown Historic District | |
Coordinates: 42°41′50″N 74°55′37″W / 42.69722°N 74.92694°W | |
Country | United States |
State | New York |
Region | Central New York |
County | Otsego |
Town | Otsego |
• Mayor | Ellen Tillapaugh |
• ആകെ | 1.84 ച മൈ (4.78 ച.കി.മീ.) |
• ഭൂമി | 1.64 ച മൈ (4.23 ച.കി.മീ.) |
• ജലം | 0.21 ച മൈ (0.54 ച.കി.മീ.) |
ഉയരം | 1,227 അടി (374 മീ) |
(2010) | |
• ആകെ | 1,852 |
• കണക്ക് (2019)[2] | 1,754 |
• ജനസാന്ദ്രത | 1,072.78/ച മൈ (414.29/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 13326 |
ഏരിയ കോഡ് | 607 |
FIPS code | 36-18047 |
GNIS feature ID | 0979671 |
വെബ്സൈറ്റ് | www.cooperstownny.org |
നാഷണൽ ബേസ്ബോൾ ഹാൾ ഓഫ് ഫെയിമിന്റെയും മ്യൂസിയത്തിന്റെയും ആസ്ഥാനമെന്ന നിലയിലാണ് കൂപ്പേർസ്‍ടൗൺ അറിയപ്പെടുന്നത്. ഒരു കൃഷിക്കളത്തിൽ 1944 ൽ ആരംഭിച്ച ഫാർമേഴ്‌സ് മ്യൂസിയം ഒരു കാലത്ത് ജെയിംസ് ഫെനിമോർ കൂപ്പറിൻറെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഫെനിമോർ ആർട്ട് മ്യൂസിയം, ഗ്ലിമ്മർഗ്ലാസ് ഓപ്പറ, ന്യൂയോർക്ക് സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു. 1900-കൾക്ക് മുമ്പുള്ള ചരിത്രപരമായ ഭൂരിഭാഗവും പ്രദേശങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കൂപ്പേർസ്‍ടൗൺ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിനെ 1980 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1997 ൽ അതിന്റെ അതിരുകൾ വർദ്ധിപ്പിക്കുകയും കൂടുതൽ ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങൾ തിരിച്ചറിയുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 27, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.