ഭാഷയും സംസ്കൃതവും ചേരുന്നതാണ് മണി പ്രവാളമെന്ന് ലീലാതിലകകാരൻ വാദിക്കുന്നു. ഇതിന് ബദലായി ചില മണിപ്രവാള പദ്യങ്ങളിൽ കുഴൽ, കൂന്തൽ, കൊങ്ക തുടങ്ങിയ തമിഴ് ശബ്ദങ്ങൾ ഉപയോഗിച്ച് കാണുന്നു. അപ്പോൾ മണി പ്രവാളത്തിൽ ഭാഷയും സംസ്കൃതവും മാത്രമല്ല ചോളഭാഷാപദങ്ങളും ഉണ്ടാകാമെന്ന് ഉള്ള  വാദമാണ് കൂന്തൽവാദം.

ഇതിന് മണിപ്രവാളകാരൻ വിസ്തരിച്ചു തന്നെ പറയുന്നുണ്ട്..

ചില ശബ്ദങ്ങൾക്ക് മറ്റ് ചില ഭാഷയിലെ പദങ്ങളുമായി സാദൃശ്യം കാണും അത്തരം ഭാഷാ ശബ്ദങ്ങളെ അന്യഭാഷ ശബ്ദങ്ങളായി പരിഗണിക്കണം.അക്കണക്കിന് കൂന്തൽ തുടങ്ങിയ പദങ്ങൾ ചോള ഭാഷാ സദൃശ്യങ്ങളാണ് 'ചോള ഭാഷ പദങ്ങളല്ല. കൂടാതെ ഒരു പദം ഏത് ഭാഷയിലേതാണെന്ന് നോക്കുന്നത് അതിന്റെ സാഹചര്യം നോക്കിയാണ്..


" കുളിച്ചു കൂന്തൽ പുറവും തുവർത്തി -
ക്കുളുർക്ക നോക്കി പുനരെമ്മളാരെ
ഒരുത്തിപോ നാളധുനാ മണമ്മേ-
ലവർക്കുപോലങ്ങി നിയെങ്ങൾ ചേതഃ "

ഇത് കേരള ഭാഷയിൽ എഴുതപ്പെട്ട ഒരു ശ്ലോകമാണ്. " അങ്ങിനി എങ്ങൾ ചേത: " എന്ന തിനു പകരം "അങ്കി നി എങ്കൾ ചേതഃ " എന്ന് പറഞ്ഞിരുന്നുവെങ്കിൽ കൂന്തൽ എന്ന പദം തമിഴാകുമായിരുന്നു. കാരണം അപ്പോൾ സാഹചര്യം തമിഴാണ്.

"https://ml.wikipedia.org/w/index.php?title=കൂന്തൽവാദം&oldid=3704896" എന്ന താളിൽനിന്ന് ശേഖരിച്ചത്