കൂന്തൻകുളം പക്ഷി സങ്കേതം
ദക്ഷിണ ഇൻഡ്യയിലെ ജലപക്ഷികളുടെ ഏറ്റവും വലിയ പ്രജന പ്രദേശമാണ് തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കൂന്തൻകുളം ഗ്രാമത്തിലെ കൂന്തൻകുളം പക്ഷി സങ്കേതം. പ്രതിവർഷം ഒരുലക്ഷത്തോളം ദേശാടനപക്ഷികൾ കുടിയേറുന്ന, 1.2933 ഹെക്ടർ വിസ്ത്രുതിയിലുള്ള ഈ സ്ഥലം 1994ൽ, സംരക്ഷിത പക്ഷി സങ്കേതമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. ഇവിടെ എത്തുന്ന പക്ഷികളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കുന്നത് ഗ്രാമീണരാണ്. അഞ്ചു തലമുറകളായി, തദ്ദേശവാസികൾ പുലർത്തിപ്പോരുന്ന പക്ഷി സ്നേഹവും കൂട്ടായ്മയും പ്രശംസനീയമാണ്.