വടക്കേ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്നതും കളിമണ്ണുകൊണ്ട് നിർമ്മിച്ച് ചുട്ടെടുക്കുന്നതുമായ പിടിയില്ലാത്ത ഒരു തരം കോപ്പകളാണ് കുൽഹർ (kulhar)(Hindustani: कुल्हड़ or کلہڑ). ഒരു തവണ ഉപയോഗിച്ച് കളയുന്നതരത്തിലുള്ള ഇത്തരം കോപ്പകൾ മിനുസപ്പെടുത്താത്തതും ചായംപൂശാത്തവയുമാണ്. ഇവ ഷിക്കോകോറ എന്ന പേരിലും അറിയപ്പെടാറുണ്ട്.[1] ഉയർന്ന താപനിലയിൽ ചൂളയിൽ ചുട്ടെടുക്കുന്ന ഇവ  ആദ്യഉപയോഗത്തോടെ കളയുന്നതിനാൽ അണുവിമുക്തവും ശുചിത്വമുള്ളതുമായിരിക്കും..[2]

ഒരു തവണ ഉപയോഗിച്ചിട്ട്‌ കളയുന്നതരത്തിലുള്ള കളിമൺ നിർമ്മിത കുൽഹർ കോപ്പ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെരുവോര കച്ചവടങ്ങളിലും ഭക്ഷണശാലകളിലും പരമ്പരാഗതമായി ചായപോലുള്ള ചൂടുപാനീയങ്ങൾ കുൽഹാറിൽ നൽകാറുണ്ട്. ഇത്തരത്തിൽ ചെയ്യുകവഴി ആ പാനീയങ്ങൾക്ക് മണ്ണിന്റെ സവിശേഷഗന്ധവും രുചിയും പകർന്ന് കിട്ടുന്നു.[3] പാൽ ഉൽപന്നങ്ങളും കുൽഫി പോലുള്ള പ്രാദേശികമായ മധുരപദാർത്ഥങ്ങളും കുൽഹറിൽ വിളമ്പി നൽകാറുണ്ട്.[4]

കുൽഹറിന്റെ സ്ഥാനം ഇന്ന് ഇന്ത്യയിൽ പോളി സ്റ്റൈറീൻ അടങ്ങിയ പേപ്പർ കോപ്പകൾ വളരെ വേഗം കയ്യടക്കികൊണ്ടിരിക്കുകയാണ്.[3][5]

 
ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിലെ കുൽഹർ നിർമ്മാണം

സിന്ധു നദീതടസംസ്കാരകാലം മുതൽ ( ഏകദേശം 5000 വർഷം മുതൽ) ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശങ്ങളിൽ ഇവ ഉപയോഗിച്ചിരുന്നു.[1]

സ്വാദിൽ ഉളവാക്കുന്ന മാറ്റം

തിരുത്തുക

കുൽഹർ കോപ്പകൾ മിനുസപ്പെടുത്താത്തതിനാലും ചായംപൂശാത്തതിനാലും ചായപോലുള്ള ചുടുപാനീയങ്ങളൊഴിക്കുമ്പോൾ കുൽഹറിന്റെ ഉൾഭിത്തികൾ ഭാഗികമായി കുതിർന്ന് പാനീയങ്ങളോടു ചേരുകയും അങ്ങനെ പാനീയങ്ങൾക്ക് മണ്ണിന്റെ സവിശേഷഗന്ധവും രുചിയും (सौंधी ख़ुशबू, سوندهی خشبو, sondhi khushboo) ലഭ്യമാകുകയും ചെയ്യുന്നു. [6][3][7]

 
ചായ വിളമ്പിയ കുൽഹർ കോപ്പ
  1. 1.0 1.1 Jasleen Dhamija, Indian folk arts and crafts, National Book Trust, India, 1992, ... The simple clay kulhar, which is made in thousands as an inexpensive container for curd, sweets, tea or water, and after being used only once is thrown away, has the same form as those excavated at the Indus Valley or ...
  2. Nigel B. Hankin, Hanklyn-janklin: a stranger's rumble-tumble guide to some words, customs, and quiddities, Indian and Indo-British, Banyan Books, 1997, ... For the fussy, on request, the beverage will usually be served in a hand- less, unglazed, disposable earthenware pot, the kulhar, straight from the kiln ...
  3. 3.0 3.1 3.2 "Storm In A Kulhar", Outlook India, August 2, 2004, ... For those romantic souls who've regretted the loss of that earthy aroma and its replacement by the smell of plastic and detergent, railway minister Laloo Prasad Yadav is bringing back the bygone era ... kilns that use not only cowdung but also coal and wood. Making kulhars in very large numbers then might lead to soil erosion as well as some environmental pollution ... What comes out first of archaeological excavations? Pots and stuff made of mud. Look at the 5,000-year-old Indus Valley civilisation ...
  4. Cakes and Desserts, Bittersweet NYC, retrieved September 4, 2010, ... Kulfi (Indian Ice Cream) ... Kulfi in India is traditionally served in Kulhars, unbaked terracotta ...
  5. Venkatesh Dutta (September 4, 2010), "कुल्हड़ में चाय और लस्सी नहीं चली लालू की रेल में (Kulhars for tea and lassi are a flop on Laloo's Railway)", Live Hindustan, ... वेंडरों को यह महंगा सौदा पड़ा, क्योंकि कुल्हड़ पॉलिथीन के कप से महंगा पड़ रहा था। कुल्हड़ का वजन भी ज्यादा होता है। नतीजा यह हुआ कि फिर पॉलिथीन की कप में चाय बिकने लगी (Vendors found this an expensive deal because kulhars are more expensive than plastic cups. Kulhars also weigh more. The result was that tea began selling again in plastic cups) ...
  6. M. Rajendran (June 14, 2004), "Pots of money for tea in pot - Laloo's experiment with earthen cups comes at high price", The Telegraph (Calcutta), ... It has the disconcerting tendency to soak the contents ... Normally, we supply 150 ml of tea. When poured into the kulhar, it shrinks to only about 100 ml because of the high absorption rate ...
  7. Badiuzzaman, "अन्तिम इच्छा (Final wish)", Hindi Samay, ... मिट्टी के कुल्हड़ वाली चाय पीते हुए कमाल भाई ने कहा था : जानते हो कराची में ऐसी चाय पीने को जी तरस जाता है। ऐसी सौंधी चाय कराची में कहाँ नसीब (Sipping his kulhar-wali chai, Kamal Bhai had said, "Do you know how I pine to drink this tea in Karachi? Where would I find this sondhi tea in Karachi?) ...
"https://ml.wikipedia.org/w/index.php?title=കുൽഹർ&oldid=2428679" എന്ന താളിൽനിന്ന് ശേഖരിച്ചത്