പ്രശസ്തനായ ഒരു ഇന്ത്യൻ പത്രപ്രവർത്തകനാണ്‌ കുൽദീപ് നയ്യർ (14 ഓഗസ്റ്റ് 1923 - 23 ഓഗസ്റ്റ് 2018). അദ്ദേഹത്തിന്റെ 'വരികൾക്കിടയിൽ' (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു.

Kuldip Nayar
കുൽദീപ് നയാർ
കുൽദീപ് നയാർ
ജനനം (1923-08-14) ഓഗസ്റ്റ് 14, 1923  (100 വയസ്സ്)
സിയാൽകോട്ട്
മരണം ഓഗസ്റ്റ് 23, 2018(2018-08-23) (പ്രായം 95)
വിദ്യാഭ്യാസം മെഡിൽ സ്കൂൾ ഓഫ് ജേണലിസം
തൊഴിൽ പത്രപ്രവർത്തകൻ, ഗ്രന്ഥരചയിതാവ്, കോളമിസ്റ്റ്
Notable credit(s)

ജീവിതം 

തിരുത്തുക

അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിൽ (ഇപ്പോൾ പാകിസ്താനിൽ) ഒരു സിഖ് ഖത്രി കുടുംബത്തിൽ ജനനം. അച്ഛൻ ഗുർബക്ഷ് സിംഗ്. അമ്മ പൂനം ദേവി. സിയാൽകോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് (സിയാൽകോട്ട്), എഫ്.സി.കോളേജ് (ലാഹോർ), ലോ കോളേജ് (ലാഹോർ), മെഡിൽ സ്കൂൾ ഓഫ് ജേർണലിസം (യു.എസ്.എ.) എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.[1][2] ഇന്ത്യാ വിഭജനത്തിനു ശേഷം ഗുർബക്ഷ് കുടുംബം ന്യൂ ഡെൽഹിയിലേക്ക് താമസം മാറ്റി. വിഭജനത്തിന്റെ മുറിപ്പാടുകൾ നയാറുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചു.

ഔദ്യോഗിക ജീവിതം 

തിരുത്തുക

പത്രപ്രവർത്തകൻ , പത്രാധിപർ,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, രാജ്യസഭാംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം നയ്യർ കാഴ്ചവെച്ചിട്ടുണ്ട്. 'അൻജാം' എന്ന ഉർദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവർത്തന ജീവിതത്തിൻറ്റെ തുടക്കം.തുടർന്നു അമേരിക്കയിലെ ഇല്യൂനോവിലെ മെഡിൽ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദമെടുത്തു. ഇന്ത്യയിൽ തിരിച്ചെത്തിയ നയ്യർ കുറച്ചുകാലം കേന്ദ്ര സർവ്വീസിൽ ജോലി ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തെ നയ്യറുടെ ഭരണകൂടവിരുദ്ധ റിപ്പോർട്ടുകൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇക്കാരണത്താൽ അദ്ദേഹത്തിന്‌ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലായിരുന്നു നയ്യർ അക്കാലത്ത് എഴുതിയിരുന്നത്.

1990-ൽ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായി. 1996-ൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു നയാർ. 1997 ആഗസ്റ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ഇന്ത്യാ-പാകിസ്താൻ സൌഹൃദത്തിന്റെ ശക്തമായ വക്താവും കൂടിയാണ് നയ്യർ.

പ്രധാന കൃതികൾ 

തിരുത്തുക
  • ബിറ്റ്വീൻ ദ ലൈൻസ്
  • ഡിസ്റ്റന്റ് നൈബേഴ്സ്: എ ടെയ്‌ൽ ഓഫ് സബ്കോണ്ടിനെന്റ്
  • ഇന്ത്യ ആഫ്റ്റർ നെഹ്റു
  • വാൾ അറ്റ് വാഗാ : ഇന്ത്യാ-പാകിസ്താൻ റിലേഷൻഷിപ്പ്
  • ഇന്ത്യാ ഹൌസ്


ചിത്രശാല

തിരുത്തുക
  1. "Kuldip Nayyer". Herald (Pakistan). Archived from the original on 2012-06-30. Retrieved 14 January 2012.
  2. "Hall of Achievement: Kuldip Nayar". Archived from the original on 2011-08-14. Retrieved 14 January 2012.
"https://ml.wikipedia.org/w/index.php?title=കുൽദീപ്‌_നയ്യർ&oldid=3812471" എന്ന താളിൽനിന്ന് ശേഖരിച്ചത്