റഷ്യയുടെ അഭിമാനമായിരുന്ന കുർസ്ക് എന്ന അന്തർവാഹിനി 2000 ആഗസ്റ്റ് 14ന് ആർട്ടിക്ക് സമുദ്രത്തിൽ വച്ച് മുങ്ങിയതാണ് കുർസ്ക് ദുരന്തം. 118 നാവികരുമായി മോസ്കോയിലെ കോലാപെനിൻസുലയിൽ നിന്നു പുറപ്പെട്ടതായിരുന്നു ഈ ഭീമൻ അന്തർവാഹിനി. രണ്ട് ആണവ റിയാക്ടറുകൾ ഈ മുങ്ങിക്കപ്പലിലുണ്ടായിരുന്നു. അവ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ ആണവദുരന്തം സംഭവിച്ചേനെ. എന്നാൽ ആണവ ദുരന്തമൊന്നും ഇതിൽ നിന്നുണ്ടായില്ല. എന്നാൽ കുറേയധികം നാവികരുടെ മരണത്തിൽ ഇത് കലാശിച്ചു.

"https://ml.wikipedia.org/w/index.php?title=കുർസ്ക്_ദുരന്തം&oldid=2652298" എന്ന താളിൽനിന്ന് ശേഖരിച്ചത്