കുശല രാജേന്ദ്രൻ
കുശല രാജേന്ദ്രൻ ഭൂകമ്പ ശാസ്ത്രജ്ഞയും ബെംഗളൂരുവിലെ ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ എർത്ത് സയൻസസ് കേന്ദ്രത്തിലെ പ്രൊഫസറുമാണ്. എർത്ത് സയന്റിസ്റ്റ് എന്ന് അറിയപ്പെടാനാണ് ഇഷ്ടം.
പ്രധാനമായും ഭൂകമ്പങ്ങളെ പറ്റിയും അതിന്റെ സ്രോതസ്സിനെ പറ്റിയുമുള്ള ജോലിയാണ് അവർ ചെയ്തിരുന്നത്.[1]
Kusala Rajendran | |
---|---|
കുശല രാജേന്ദ്രൻ | |
പൗരത്വം | ഭാരതീയ |
കലാലയം | തെക്കൻ കരോലിന സർവകലാശാല, യുഎസ്എ,ഐഐ?ടീ, റൂർക്കി. |
ജീവിതപങ്കാളി(കൾ) | സി.പി.രാജേന്ദ്രൻ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സീസ്മൊടെക്ട്രോണീക്സ്, പെയിൽ സീസ്മോളജി, ആക്റ്റീവ് റ്റെക്ട്രോണിക്സ് |
സ്ഥാപനങ്ങൾ | ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു |
വെബ്സൈറ്റ് | http://ceas.iisc.ernet.in/~kusala/ |
വിദ്യാഭ്യാസവും തൊഴിലും
തിരുത്തുകറൂർക്കിയിലെ ഭാരത സാങ്കേതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1979ൽ എം.ടെക് നേടി. തെക്കേ കരോലിന സവകലാശാലയിൽ നിന്ന് ബിരുദവും 1992ൽ ഭൂകമ്പശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. നല്ല വിദ്യാഭ്യാസമുള്ള ഭൂകമ്പശാസ്ത്രജ്ഞരുടെ കുറവുള്ള കാരണം അവർ ഇന്ത്യയിലേക്കു മടങ്ങി
സ്വകാര്യ ജീവിതം
തിരുത്തുകഅവർ രസതന്ത്രത്തിൽ ബിരുദം നേടിയശേഷം രൂർക്കിയിലേക്ക് പോയി. സഹോദരി ഉത്തർ പ്രദേശിലായകാരണം അവിടേക്കും. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനായാണ് പോയതെങ്കിലും, രൂർക്കിയിലെ ഐഐടിയിലെ പ്രൊഫസറെ പരിചയപ്പെട്ടത് ശാസ്ത്രവിഷയങ്ങളിൽ തല്പരയാക്കി. അടുത്ത മുപ്പതു വർഷത്തിൽ അവർ ഭൂഭൗതിക(geophysics.) ത്തിൽ വിദഗ്ദ്ധയാക്കി..[2] കുശല പേരുകേട്ടഭൂവിജ്ഞാനീയനും പ്രസിദ്ധ എഴുത്തുകാരൻ പവനൻന്റെ മകനുമായ സി.പി.രാജേന്ദ്രനെ വിവാഹം ചെയ്തു. അവരുടെ മകൻ രാഹുൽ പവനൻ തമിഴ് നടി അഭിരാമിയെയാണ് വിവാഹം ചെയ്തത്[3]
അവലംബം
തിരുത്തുക- ↑ "Nepal Earthquake: Strong possibility of quake in Central Himalayas; Himachal Pradesh in high strain region, say experts - The Economic Times". Retrieved 2016-07-16.
- ↑ njinxs (2016-02-29). "Finding "Faults" with Kusala Rajendran". The Life of Science. Retrieved 2016-07-16.
- ↑ Soman, Deepa (February 10, 2014). "Times of India".