കുലുക്കി - തെരുവുകളിൽ ലഭിക്കുന്ന കുടിക്കാൻ ഉപയോഗിക്കുന്ന പാനീയം. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ലഭിക്കുന്നു. നാരങ്ങയാണ് പ്രധാന ചേരുവ. കുലുക്കിത്തയ്യാറാക്കുന്നതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്.

തയാറാക്കുന്ന വിധം

തിരുത്തുക

ഒരു ഗ്ലാസിൽ ഒരു നാരങ്ങയുടെ മൂന്നിലൊന്നു മുറിച്ചിടും. ഒപ്പം ബാക്കി ഭാഗം പിഴിഞ്ഞൊഴിക്കുന്നു. ഗ്ലാസിന്റെ പകുതിയോളം പ്രത്യേകം തയ്യാറാക്കിയ ലായനി ഒഴിക്കുന്നു. ഗ്ലാസിലെ വെള്ളം ഏകദേശം നറഞ്ഞു വരുന്ന വരെ ഐസിടുന്നു. പിന്നീട് ഈ ഗ്ലാസിനെ ഒരു സ്റ്റീൽ ഗ്ലാസിനകത്തേക്ക് വായ ഭാഗം പ്രവേശിപ്പിച്ചു വെക്കുന്നു. ഈ ഗ്ലാസുകൾ പരസ്പരം വെള്ളം പുറത്തുപോകാതെ അമർത്തിപ്പിടിച്ച് ശക്തിയായി മുകളിലേക്കും താഴേക്കും കുലുക്കുന്നു. ഇതു കുടിക്കാൻ ഉപയോഗിക്കുന്നു.

  • നേരിൽ കണ്ടു തയ്യാറാക്കിയ ലേഖനം
"https://ml.wikipedia.org/w/index.php?title=കുലുക്കി_സർബത്ത്&oldid=3805917" എന്ന താളിൽനിന്ന് ശേഖരിച്ചത്