കുലാല
ഇന്ത്യയിലെ ഒരു ജാതി ആണ് കുലാല (മൂല്യ എന്നും അറിയപ്പെടുന്നു).[1]
Regions with significant populations | |
---|---|
Andhra Pradesh and Kerala | |
Languages | |
Kannada, Telugu, Tulu, Malayalam | |
Religion | |
Hinduism |
പ്രാഥമികമായി കാസർഗോട് ജില്ലയിലാണ് ഈ സമുദായം ഉള്ളത്. സ്വഗോത്രത്തിൽ നിന്ന് വിവാഹം അനുവദനീയമല്ലാത്ത നിരവധി ഗോത്രങ്ങൾ ഇവർക്കുണ്ട്. ഉദാ: ബഞ്ജൻ, ബഞ്ജെര, ശാലിയൻ, ഉപ്പിയൻ എന്നിവ. ഇവർ തുളു, കന്നട, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്നു. ആന്ധ്രപ്രദേശിൽ മറ്റൊരു കുലാല സമുദായം നിലവിലുണ്ട്. അവിടെ തെലുങ്ക് സംസാരിക്കുന്ന ഇക്കൂട്ടർ കുമ്മാര, കുംബാര എന്നിങ്ങനെ ഈ പേരിന്റെ മറ്റു രൂപഭേദങ്ങളാൽ അറിയപ്പെടുകയും ചെയ്യുന്നു.[2] തമിഴ്നാട്ടിൽ ഇവർ ഉദയർ, ചെട്ടിയാർ, വേലർ എന്നീ പേരുകളിൽ അറിയപ്പെടുന്നു.[3]
കുലാലരുടെ പാരമ്പര്യത്തൊഴിൽ മൺപാത്രനിർമ്മാണമാണ്. ഈ സമുദായം മറ്റു പിന്നോക്ക വിഭാഗങ്ങളിൽ (ഓ.ബി.സി) ഉൾപ്പെടുന്നു.[4]
ഇതു കൂടി കാണുക
തിരുത്തുക- Kumhar
അവലംബങ്ങൾ
തിരുത്തുക- ↑ Singh, Kumar Suresh, ed. (1998). India's Communities. Vol. 5. Oxford University Press. pp. 2360–2361. ISBN 978-0-19563-354-2.
- ↑ Singh, Kumar Suresh, ed. (1998). India's Communities. Vol. 5. Oxford University Press. pp. 1893–1894. ISBN 978-0-19563-354-2.
- ↑ Singh, Kumar Suresh, ed. (1998). India's Communities. Vol. 5. Oxford University Press. pp. 1893–1894. ISBN 978-0-19563-354-2.
- ↑ Schoterman, J. A., ed. (1982). The Ṣaṭsāhasra Saṃhitā: Chapters 1-5. Brill Archive. pp. 7–8. ISBN 978-9-00406-850-6.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Saraswati, Baidyanath (1979). Pottery-Making Cultures And Indian Civilization. Abhinav Publications. ISBN 978-81-7017-091-4.