കുറ്റിപ്പുറം പാലം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക് യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത് മിനി പമ്പ സ്ഥിതി ചെയ്യുന്നു.
ചരിത്രം
തിരുത്തുകപാലത്തിന്റെ നിർമ്മാണത്തിന് മുമ്പ് കോഴിക്കോടിനേയും കൊച്ചിയേയും ഷൊർണൂർ വഴിയാണ് ബന്ധിപ്പിച്ചിരുന്നു. കോഴിക്കോടിനെ കൊച്ചിയുമായി ബന്ധിപ്പിച്ചുള്ള ദേശീയപാത 66 ന്റെ നിർമ്മാണത്തിന് കുറ്റിപ്പുറം വഴി ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പാലം ആവശ്യമായി വന്നു. 1949 മെയ് 8 ന് അന്നത്തെ മദ്രാസ് സർക്കാരിന്റെ പൊതുമരാമത്ത് മന്ത്രി എം ഭക്തവത്സലം പാലത്തിന് തറക്കല്ലിട്ടു. ചെന്നൈ ആസ്ഥാനമായുള്ള മോഡേൺ ഹൗസിംഗ് കൺസ്ട്രക്ഷൻ ആൻഡ് പ്രോപ്പർട്ടീസ് (എംഎച്ച്സിപി) ലിമിറ്റഡാണ് നിർമ്മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 1953 നവംബർ 11 ന് മദ്രാസിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഷൺമുഖ രാജേശ്വര സേതുപതിയാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ പ്രധാന ശില്പി പൊന്നാനിയിൽ നിന്നുള്ള കെ വി അബ്ദുൾ അസീസ് ആയിരുന്നു. നിർമ്മാണത്തിന്റെ ചീഫ് എഞ്ചിനീയർ ഡബ്ല്യു എച്ച് നമ്പ്യാർ, സൂപ്രണ്ട് എഞ്ചിനീയർ പി ടി നാരായണൻ നായർ എന്നിവരായിരുന്നു.
കവിത
തിരുത്തുകകുറ്റിപ്പുറം പാലത്തെക്കുറിച്ച് ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്തമായ ഒരു കവിതയുണ്ട്. 1954 ഫെബ്രുവരി 21-ന് മാതൃഭൂമി അഴപ്പത്തിപ്പ് മാസികയിലൂടെ പ്രസിദ്ധീകരിച്ച കുറ്റിപ്പുറം പാലം എന്ന പേരിലുള്ള ഈ കവിതയിൽ കുറ്റിപ്പുറം പാലത്തെയും ഭാരതപ്പുഴയുടെ അവസ്ഥയെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.