ഒരു സമൂഹത്തിൽ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നത് അറിയിക്കാനുള്ള ഒരു സം‌വിധാനമാണ്‌ കുറ്റകൃത്യ രോധിനി അഥവാ ക്രൈം സ്റ്റോപ്പർ. ഇത് അത്യാഹിത ടെലിഫോൺ നമ്പറുകളിൽ നിന്ന് വ്യത്യസ്തമായി നില നിൽക്കുന്ന ഒരു സം‌വിധാനമാണ്‌. വിളിക്കുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഒരു കുറ്റകൃത്യം തടയുന്നതിന്‌ അതിന്റെ ബന്ധപ്പെട്ട അതോറിറ്റിയെ അതിന്റെ അന്വേഷണത്തിൽ നേരിട്ട് ഇടപെടാതെ സഹായിക്കുകയാണ്‌ ഇത് ഉപയോഗിക്കുന്നവർ ചെയ്യുന്നത്. ലോകത്ത് പല രാജ്യങ്ങളിലും ഈ സം‌വിധാനം വ്യത്യസ്ത രീതിയിൽ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിൽതിരുത്തുക

കേരളത്തിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും ശ്രദ്ധയിൽ‌പ്പെട്ടാൽ കേരള പോലീസിനെ അറിയിക്കാനുള്ള പ്രത്യേക നമ്പറുകളാണ് 1090, 9846100100. ഈ നമ്പറുകളിലേക്കുള്ള വിളികൾ സൗജന്യമാണ്. കൊല്ലം നഗരത്തിലെ വിവരങ്ങൾ 100, 2746000 എന്നീ നമ്പറുകളിലും അറിയിക്കാം.

"https://ml.wikipedia.org/w/index.php?title=കുറ്റകൃത്യ_രോധിനി&oldid=2010319" എന്ന താളിൽനിന്ന് ശേഖരിച്ചത്