മാരാർ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അമ്പലവാസികളിൽ പെടുന്ന ഒരു ജാതിയാണ് മാരാർ. ഇവർ അന്തരാളജാതിക്കാരാണ്. ക്ഷേത്ര അടിയന്തര വാദ്യോപകരണ പ്രയോഗം ആണ് കുല തൊഴിൽ.
പാണി, കോണി, നടുമുറ്റം, തിരുമുറ്റം, സോപാനം, ശ്മാശാനം തുടങ്ങി ആറ് സ്ഥാനങ്ങളിൽ മുന്ഗണന ഉള്ളതുകൊണ്ടാണ് മാരാർ എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നത്. അമ്പലത്തിൽ പാണി കൊട്ടാനും കലശത്തിനു കോണി ചെയ്യാനും അമ്പലങ്ങളിലെ നടുമുറ്റവും തിരുമുറ്റവും അടിച്ചു തെളിക്കാനും സോപാനപ്പടിയുടെ അരികെ നിന്നു ഇടയ്ക്ക കൊട്ടി പാടാനും മാരാർക്ക് ആണ് മുൻഗണന. ശ്മശാനത്തിൽ പോയി കഴിഞ്ഞാൽ ഒന്നു കുളിച്ചാൽ മാരാർ ശുദ്ധമാവും. വേറെ ശുദ്ധികർമ്മങ്ങൾ ഒന്നും ഇല്ലാതെ തന്നെ അമ്പലത്തിൽ പ്രവേശിക്കാം. ഈ ആറ് സ്ഥാനങ്ങളിൽ മാരാർക്ക് മാത്രമാണ് മുൻഗണന ഉള്ളത്.
കൂടാതെ കഴകം ചെയ്യുന്നവരും ഉണ്ട്.
മാരാർ സ്ത്രീകളുടെ പേരിനൊപ്പം മാരാസ്യാർ എന്ന സ്ഥാനപ്പേരുകൾ ഉപയോഗിക്കാറുണ്ട്.
ഇവരുടെ ഗൃഹത്തിന് മാരാത്ത് എന്നാണ് പറയാറ്.
മാരാർ സമുദായ സംഘടനയാണ് അഖില കേരള മാരാർ ക്ഷേമ സഭ.
കേരളത്തിന്റെ തെക്കെ ഭാഗത്ത് കാണുന്ന മാരാൻ/അസ്തികുറിശ്ശി നായർ ഒരു നായർ ഉപജാതിയാകുന്നു. ഈ സമുദായവുമായി മാരാർ സമുദായം വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല
അമ്പലവാസി മാരാരും നായർ ഉപജാതി മാരാനും രണ്ട് വെത്യസ്ഥ ജാതികളാണ്... തെക്കൻ കേരളത്തിൽ പലയിടത്തും അമ്പലവാസി മാരാരും നായരിലെ മാരാനും ഒന്നാണെന്ന തെറ്റിദ്ധാരണ ഉണ്ട്
പ്രശസ്തരായ മാരാർ സമുദായ അംഗങ്ങൾതിരുത്തുക
- ഷട്കാല ഗോവിന്ദ മാരാർ
- കുട്ടികൃഷ്ണ മാരാർ
- എസ്.കെ. മാരാർ
- അമ്പലപ്പുഴ സഹോദരന്മാർ
- പല്ലാവൂർ അപ്പുമാരാർ
- പല്ലാവൂർ മണിയൻ മാരാർ
- പല്ലാവൂർ കുഞ്ഞികുട്ടൻ മാരാർ
- കുഴൂർ നാരായണ മാരാർ
- അന്നമനട പരമേശ്വര മാരാർ
- ദിവാകര മാരാർ
- കെ. കരുണാകരൻ
- കെ.ജി. മാരാർ
- തിരുവിഴ ജയശങ്കർ
- പാഴൂർ ദാമോദരമാരാർ
- കേളത്ത് അരവിന്ദാക്ഷൻ മാരാർ
- പെരുവനം കുട്ടൻ മാരാർ
- മട്ടന്നൂർ ശങ്കരൻകുട്ടി
- എം.ജി രാധാകൃഷ്ണൻ
- എം.ജി ശ്രീകുമാർ
- ഡോ.കെ.ഓമനകുട്ടിയമ്മ
- തിരുവിഴ ജയശങ്കർ
- വെട്ടിക്കവല കെ.എൻ. ശശികുമാർ
- അമ്പലപ്പുഴ വിജയകുമാർ
- ബി. ശശികുമാർ
- ബാലഭാസ്കർ
- ജസ്റ്റിസ് ബാലനാരായണ മാരാർ
- പെരുവനം സതീശൻ മാരാർ
ആചാരങ്ങൾതിരുത്തുക
മാരാർ ക്ഷേമ സഭതിരുത്തുക
1984 ൽ തൃശ്ശൂരിൽ ഏതാനും മാരാർ സമുദായ അംഗങ്ങൾ ചേർന്ന് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുകയും തുടർന്ന് 1985 ജൂലൈ മാസത്തിൽ അഖില കേരള മാരാർ ക്ഷേമ സഭ എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. എൻ.ഇ ബാലകൃഷ്ണ മാരാർ പ്രസിഡന്റും ടി.എം.രാമൻകുട്ടി മാരാർ ജനറൽസെക്രട്ടറി യും എം അച്യുതമാരാർ ഖജാൻജി യായുമുളള കമ്മിറ്റി നിലവിൽ വന്നു ക്ഷേമ സഭയുടെ ഇപ്പോഴത്തെ ആസ്ഥാനം തൃശ്ശൂർ ചെമ്പൂക്കാവിലാണ്....
മാരാർ ക്ഷേമ സഭയുടെ മുഖപത്രമാണ് സോപാനധ്വനി മാസിക.