നാക്കും അണ്ണാക്കും അതിവേഗത്തിൽ ചലിപ്പിച്ചു പുറപ്പെടുവിപ്പിക്കുന്ന ഒരു തരം ശബ്ദമാണ് കുരവ (ululation). ലോകമെമ്പാടും പല സംസ്കാരങ്ങളിലും മതങ്ങളിലും പ്രത്യേക ചടങ്ങുകളിൽ കുരവയിടുന്നത് പതിവാണ്.

വ്യാപ്തിതിരുത്തുക

2014 ഈജിപ്ത് നിയമസഭാ ഇലക്ഷനിൽ വോട്ട് ചെയ്തു കഴിഞ്ഞ ഒരു മുസ്ലിം വനിത കുരവയിട്ട് ആഘോഷിക്കുന്നു.

വിവാഹങ്ങൾ പോലെയുള്ള ശുഭകാര്യങ്ങൾക്ക് കുരവയിടുന്നത് പതിവാണ്. ഒരു വികാരപ്രകടനമായിട്ടാണ് കുരവയിടൽ ആചരിക്കപ്പെടുന്നത്.

ഇന്ത്യയിലെ പല ഹിന്ദു സമൂഹങ്ങളും കുരവയിടാറുണ്ട്. ആഫ്രിക്ക, മധ്യപൂർവ ഏഷ്യ, മധ്യദക്ഷിണ ഏഷ്യ, ദക്ഷിണ ഇന്ത്യ, ശ്രിലങ്ക എന്നീ പ്രദേശങ്ങളിൽ കുരവയിടുന്നത് പതിവാണ്. യൂറോപ്പ്, സൈപ്രസ്, സ്പെയിൻ എന്നിവടെയും കുരവയിടൽ ആചരിക്കപ്പെടുന്നു. മിസ്‌റഹി സമ്പ്രദായത്തിലെ ജൂദന്മാർ എല്ലാ ശുഭകാര്യങ്ങൾക്കും കുരവയിടാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കുരവ&oldid=3402265" എന്ന താളിൽനിന്ന് ശേഖരിച്ചത്