കൊരണ്ടി

(കുരണ്ടി (ഗൃഹോപകരണം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരിക്കാനുള്ള ഒരു സംവിധാനമാണ് കൊരണ്ടി. പലക, മുട്ടിപ്പലക എന്നീപേരുകളിലും അറിയപ്പെടുന്നു. പൊതുവേ തടി കൊണ്ട് നിർമ്മിക്കുന്നു. ഇപ്പോൾ പ്ലാസ്റ്റിക്, ഫൈബർ എന്നിവയിലുള്ള കൊരണ്ടികളും ലഭ്യമാണ്. തടി നിർമ്മിതമായ കൊരണ്ടിയിൽ രണ്ടു കാലുകൾ ഉണ്ടാകും. പണ്ട് കേരളത്തിലെ അടുക്കളകളിലെ പ്രധാന ഇരിപ്പിടമായിരുന്നു ഇത്. ഇന്നും ചില വീടുകളിൽ കാണാം.

കൊരണ്ടി
പ്ലാസിക്കും മരവും കൊണ്ട് നിർമ്മിച്ച കൊരണ്ടികൾ
"https://ml.wikipedia.org/w/index.php?title=കൊരണ്ടി&oldid=1093264" എന്ന താളിൽനിന്ന് ശേഖരിച്ചത്