സെൽജ കുമാരി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(കുമാരി സെൽജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2024 മുതൽ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ഹരിയാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് സെൽജ കുമാരി.(ജനനം : 24 സെപ്റ്റംബർ 1962) നാല് തവണ ലോക്സഭാംഗം, മൂന്ന് തവണ കേന്ദ്രമന്ത്രി, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

സെൽജ കുമാരി
ലോക്‌സഭാംഗം
ഓഫീസിൽ
2024-തുടരുന്നു, 2009, 2004, 1996, 1991
മണ്ഡലം
  • സിർസ
  • അംബാല
രാജ്യസഭാംഗം
ഓഫീസിൽ
2014-2020
മണ്ഡലംഹരിയാന
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-09-24) 24 സെപ്റ്റംബർ 1962  (62 വയസ്സ്)
പർബുവാല, ഹിസാർ, ഹരിയാന
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിun-married
As of ജൂൺ 12, 2024
ഉറവിടം: Loksabha 2024

ജീവിതരേഖ

തിരുത്തുക

മുതിർന്ന കോൺഗ്രസ് നേതാവായ ചൗധരി ദൽബീർ സിംഗിൻ്റെയും കലാവതിയുടേയും മകളായി 1962 സെപ്റ്റംബർ 24ന് ഹരിയാനയിലെ ഹിസാറിൽ ജനനം. ന്യൂഡൽഹി കോൺവൻ്റ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ സെൽജ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1990-ൽ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിർസ മണ്ഡത്തിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1991-1996-ലെ നരസിംഹറാവു നയിച്ച കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള മന്ത്രിയായിരുന്നു. 1996-ൽ വീണ്ടും സിർസയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004, 2009 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ അംബാലയിൽ നിന്ന് വിജയിച്ചു. രണ്ടാം യു.പി.എ സർക്കാരിൽ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 2024 : ലോക്സഭാംഗം, സിർസ
  • 2023 : എ.ഐ.സി.സി ജനറൽ സെക്രട്ടറി,ഉത്തരാഖണ്ഡിൻ്റെ ചുമതല
  • 2019-2022 : ഹരിയാന പിസിസി, പ്രസിഡൻ്റ്
  • 2019 : ലോക്സഭ തിരഞ്ഞെടുപ്പിൽ അംബാലയിൽ നിന്ന് പരാജയപ്പെട്ടു
  • 2014-2020 : രാജ്യസഭാംഗം, ഹരിയാന
  • 2012-2014 : കേന്ദ്ര സാമൂഹിക ക്ഷേമ ശാക്തീകരണ വകുപ്പ് മന്ത്രി
  • 2009-2011 : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി
  • 2009 : ലോക്സഭാംഗം, അംബാല
  • 2004 : ലോക്സഭാംഗം, അംബാല
  • 1996 : ലോക്സഭാംഗം, സിർസ
  • 1996-2004 :എ.ഐ.സി.സി സെക്രട്ടറി, പാർട്ടി വക്താവ്
  • 1991-1996 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
  • 1991 : ലോക്സഭാംഗം, സിർസ
  • 1990-1991 : മഹിള കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്[4][5]
  1. Politics of me mine should end : Selja kumari
  2. Haryana result 2024 loksabha
  3. Kumari Selja won from Sirsa
  4. Haryana Loksabha 2024 congress and bjp win 5 each
  5. Kumari Selja returns in Sirsa after 1998
"https://ml.wikipedia.org/w/index.php?title=സെൽജ_കുമാരി&oldid=4097276" എന്ന താളിൽനിന്ന് ശേഖരിച്ചത്