അഫ്ഗാനിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമാണ് കുന്ദൂസ്. കുന്ദൂസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ഏകദേശം 268,893 ആണ് ഇവിടുത്തെ ജനസംഖ്യ.[2] അഫഗാനിസ്ഥാനിലെ ആറാമത്തെ ഏറ്റവും വലിയ പട്ടണവും രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തെ ഏറ്റവും വലിയ നഗരവുമാണ് കുന്ദൂസ്. കുന്ദൂസ് നദി കൻബാദ് നദിയിൽ ചേരുന്ന ബക്റ്റ്രിയ മേഖലയിലെ ചരിത്രപ്രാധാന്യമുള്ള തൊഖാറിസ്ഥാനിലാണ് ഈ പട്ടണം. തെക്ക് കാബൂളുമായും പടിഞ്ഞാറ് മസാരി ഷെരീഫുമായും കിഴക്ക് ബദക്ഷാനുമായും പ്രധാനപാതകളിലൂടെ കുന്ദൂസിനെ ബന്ധിപ്പിച്ചിരിക്കുന്നു. അഫ്ഗാനിസ്താനിലെ ഷെർകാൻ ബാന്ധർ എന്ന കപ്പൽതാവളം വഴി കുന്ദൂസിനെ വടക്കുള്ള താജികിസ്താനിലെ ദുഷാൻബെയുമായി ബന്ധിപ്പിക്കുന്നു.

Konduz

کندز
City
Skyline of Konduz
Country Afghanistan
ProvinceKunduz Province
DistrictKunduz District
First mention329 BC
ഉയരം
391 മീ(1,283 അടി)
ജനസംഖ്യ
 (2012)[1]
 • ആകെ3,04,600
സമയമേഖലUTC+4:30 (Afghanistan Standard Time)
ClimateBSk
  1. "Settled Population of Kunduz province by Civil Division, Urban, Rural and Sex-2012-13" (PDF). Archived from the original (PDF) on 2014-11-29. Retrieved 2014-01-12.
  2. "The State of Afghan Cities 2015". Retrieved 2015-10-11.
"https://ml.wikipedia.org/w/index.php?title=കുന്ദൂസ്&oldid=3652731" എന്ന താളിൽനിന്ന് ശേഖരിച്ചത്