കുത്താമ്പുള്ളി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കുത്താമ്പുള്ളി. തിരുവില്വാമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ[1] അകലെയായി തൃശ്ശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശത്തുള്ള ഈ ഗ്രാമം കൈത്തറി വസ്ത്രനിർമ്മാണത്തിന് പ്രശസ്തമാണ്. മിക്കവാറും എല്ലാ വീടുകളിലും തറികൾ സജ്ജീകരിച്ചിരിക്കുന്നു.[2] കുടുംബാംഗങ്ങളുടെ കൂട്ടായ തൊഴിൽ എന്ന നിലയ്ക്കാണ് ഈ ഗ്രാമവ്യവസായം തുടരുന്നത്. കുത്താമ്പുള്ളി സാരികൾ ഭൗമസൂചിക അംഗീകാരം നേടിയിട്ടുള്ളവയാണ്.[3] ഇവിടെ കേരള സാരി എന്നറിയപ്പെടുന്ന[അവലംബം ആവശ്യമാണ്] സാരികളാണ് പരമ്പര്യമായി നിർമിച്ചുവരുന്നത്.

  1. തിരുവില്വാമല.കോം വെബ്‌സൈറ്റിൽ നിന്ന്
  2. കുത്താമ്പുള്ളി കൈത്തറി ഗ്രാമം, മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  3. "Kuthampully sarees get an IP address, weave history". The Times of India. 2011-09-01. Archived from the original on 2013-01-03. Retrieved 2013-02-06.
"https://ml.wikipedia.org/w/index.php?title=കുത്താമ്പുള്ളി&oldid=3628588" എന്ന താളിൽനിന്ന് ശേഖരിച്ചത്