കുത്തക മത്സരം
വാണിജ്യപരമായ ഒരു കമ്പോള സാഹചര്യമാണ് കുത്തക മത്സരം അഥവാ മോണോപോളിസ്റ്റിക് കോമ്പറ്റീഷൻ. കമ്പോള രൂപങ്ങളുടെ വിഭിന്ന ധ്രുവങ്ങളായ സൈദ്ധാന്തികമായി മാത്രം നിലനിൽക്കുന്ന പൂർണ്ണമത്സര കമ്പോളത്തിന്റെയും, എണ്ണത്തിൽ ശുഷ്കമായ കുത്തക കമ്പോളത്തിന്റെയും ഇടയിൽ വരുന്ന ഒരു കമ്പോള സാഹചര്യമാണ് കുത്തക മത്സരം. [1]
സവിശേഷതകൾതിരുത്തുക
- ഉയർന്ന തോതിലുള്ള വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണം
- ഉത്പന്ന വിഭേദനം (differentiated products)
- ഉയർന്ന വില്പനച്ചിലവ്
- പ്രവേശന-നിഷ്ക്രമണ സ്വാതന്ത്രം
- ഡിമാന്റ് കർവിന്റെ ഉയർന്ന ഇലാസ്തികത
അവലംബംതിരുത്തുക
- ↑ ജോൺസൺ കെ. ജോയിസ്, സാമ്പത്തിക ശാസ്ത്രം XII (2011). കുത്തകമത്സര കമ്പോളം. ലില്ലി പബ്ലിഷിംഗ് ഹൗസ്. പുറം. 112.