കുതുബ്
കുതുബ് (kutubഎന്നത് കിതാബ് (كتاب = ഗ്രന്ഥം) എന്നതിന്റെ ബഹുവചന രൂപമാണ്. ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ അതുകൊണ്ടുദ്ദേശിക്കുന്നത് വേദഗ്രന്ഥങ്ങളെയാണ്.
- മൂസാനബിക്ക് നൽകപ്പെട്ട തൗറാത്ത് (തോറാ)[1]
- ദാവൂദ് നബിക്ക് നൽകപ്പെട്ട സബൂർ (സങ്കീർത്തനങ്ങൾ) [2]
- ഈസാനബിക്ക് നൽകപ്പെട്ട ഇൻജീൽ (സുവിശേഷം) [3]
- മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ എന്നിവയാണ് നാല് വേദങ്ങളായി മുസ്‌ലിംകൾ വിശ്വസിക്കുന്നത്.
വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായി വിശുദ്ധഖുർആനെ അവർ പരിഗണിക്കുന്നു.[4] വേദങ്ങളെല്ലാം ദൈവത്തിൽനിന്നാണ് എന്നും എല്ലാറ്റിന്റെയും മൂലസന്ദേശം ഒന്നായിരുന്നുവെന്നും അവർ വിശ്വസിക്കുന്നു.[5]