വൃക്ഷായുർവേദത്തിൽ വിവരിച്ചിട്ടുള്ള ഒരു കൃത്രിമ ദ്രവവളമാണ് കുണപജലം

നിർമ്മാണ രീതി തിരുത്തുക

സസ്തനികൾ,പക്ഷികൾ,ഉരഗങ്ങൾ,മത്സ്യങ്ങൾ,പ്രാണികൾ തുടങ്ങി ഏതു തരം ജീവിയുടേയും കിട്ടാവുന്നത്ര ജഡം ശേഖരിക്കുക.മജ്ജ,കൊഴുപ്പ്,വസ മുതലായവ കൂടുതലുള്ള അംഗങ്ങൾ വേർതിരിച്ചെടുക്കുക.ഇവയൊക്കെ കൂട്ടി മിശ്രിതമാക്കി ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുക.ഇതിൽ എള്ള്, ഉഴുന്ന് എന്നിവയുടെ കുറെ പൊടിയും ചേർക്കുക. പാൽ,തേൻ ഇവയും ഒഴിച്ച് ആവശ്യത്തിനു തക്കവണ്ണം ചൂടുവെള്ളവും ചേർക്കുക.ഈ മിശ്രിതത്തെ പതിനഞ്ചു ദിവസം നല്ല വെയിൽ കൊള്ളുന്നതോ ചൂടു തട്ടുന്നതോ ആയ ഒരു സ്ഥലത്തു വെക്കുക.അതിനു ശേഷം വളമായി ഉപയോഗിക്കാം.

ഇങ്ങനെ നിർമ്മിക്കുന്ന ദ്രവവളമാണ് കുണപജലം.ചെടികൾ പുഷ്ടിയോടെ വളരാൻ ഈ വളം സഹായിക്കുന്നു.

ഈ മിശ്ര വളത്തിൽ ഇന്നിന്ന വസ്തു ഇത്രയിത്ര ചേർക്കണമെന്നൊന്നും നിർബന്ധമില്ല.ഓരോന്നും കിട്ടാവുന്നത്ര ചേർത്താൽ മതി.

അവലംബം തിരുത്തുക

  • ആര്യവൈദ്യൻ എൻ.വി.കൃഷ്ണൻ കുട്ടി വാരിയർ രചിച്ച 'ആയുർവേദ ചരിത്രം'.(പ്രസാധനം - ആര്യ വൈദ്യ ശാല. കോട്ടക്കൽ)
"https://ml.wikipedia.org/w/index.php?title=കുണപജലം&oldid=2530634" എന്ന താളിൽനിന്ന് ശേഖരിച്ചത്