കുഡ ഗുഹകൾ
മഹാരാഷ്ട്രയിലെ മുരുഡ്-ജഞ്ജിറയുടെ കിഴക്ക് ഭാഗത്തുള്ള കുഡ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹകളാണ് കുഡ ഗുഹകൾ. ഇവ ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു. [1]
കുഡ ഗുഹകൾ | |
---|---|
Coordinates | 18°17′07″N 73°04′23″E / 18.285214°N 73.073175°E |
ഘടന
തിരുത്തുകഇവിടെയുള്ള പതിനഞ്ച് ബുദ്ധ ഗുഹകൾ താരതമ്യേന ചെറുതും ലളിതവുമാണ്. ചൈത്യഗൃഹത്തിന്റെ വരാന്തയിൽ താമര, ചക്രം, നാഗങ്ങൾ എന്നിവയുടെ ചിഹ്നങ്ങൾ കൊത്തിയ ബുദ്ധന്റെ നിരവധി പ്രതിമകളുണ്ട്. പിന്നീട് ക്രി.പി. 5/6-ആം നൂറ്റാണ്ടിൽ മഹായാന ബുദ്ധമതക്കാർ ഈ ഗുഹകൾ ഏറ്റെടുക്കുകയും അവരുടെ ശിൽപങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ആദ്യത്തെ ഗുഹയുടെ ചുവരിൽ പുരാതനമായ എഴുത്തുകളുണ്ട്. ആറാമത്തെ ഗുഹാമുഖം ആനകളാൽ അലങ്കരിച്ചിരിക്കുന്നു. [2]
ലിഖിതങ്ങൾ
തിരുത്തുകമുപ്പത് ലിഖിതങ്ങൾ സാധാരണ ബുദ്ധമതക്കാരും ബുദ്ധ സന്യാസിമാരും നൽകിയ സംഭാവനകളെ വിവരിക്കുന്നു. സംഭാവന നൽകിയവരിൽ ഒരു ഇരുമ്പ് വ്യാപാരി, ഒരു ബാങ്കർ, ഒരു തോട്ടക്കാരൻ, ഒരു എഴുത്തുകാരൻ, ഒരു വൈദ്യൻ, ഒരു പൂക്കച്ചവടക്കാരൻ, ഒരു മന്ത്രി എന്നിവരും ഉൾപ്പെടുന്നു. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Ahir, D. C. (2003). Buddhist sites and shrines in India : history, art, and architecture (1. ed.). Delhi: Sri Satguru Publ. pp. 197–198. ISBN 8170307740.
- ↑ Gunaji, Milind (2010). Offbeat tracks in Maharashtra (2nd ed.). Mumbai: Popular Prakashan. pp. 222–223. ISBN 8179915786.