കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം
പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന ഹാൻസ് കൃസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ 2 ആണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനമായി ആഘോഷിക്കുന്നത്. ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പ്യൂപ്പിൾ ആണ് ഇതിന് നേതൃത്വം നൽകുന്നത്. 1967 മുതലാണ് ഇതാരംഭിക്കുന്നത്.[1]
ഓരോ വർഷവും ഈ ദിനം ആഘോഷിക്കുന്നതിന് ഓരോ രാജ്യങ്ങൾ തെരഞ്ഞെടുക്കും. ആ രാജ്യത്തെ പ്രമുഖനായ ഒരു എഴുത്തുകാരനോട് ഒരു സന്ദേശം എഴുതിത്തരാൻ ആവശ്യപ്പെടും. പ്രമുഖനായ ഒരു ചിത്രകാരനെ കൊണ്ട് പോസ്റ്റർ തയ്യാറാക്കിപ്പിക്കും. ഇവ പുസ്തകങ്ങളും വായനയും പ്രചരിപ്പിക്കാൻ ഉപയോഗിക്കും. സ്ക്കൂളുകളിലും പൊതുഗ്രന്ഥശാലകളിലും ഈ ദിനവുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കും.[2]