സൈമൺ ഓമനപ്പുഴ

(കുട്ടപ്പനാശാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ ചവിട്ടു നാടക കലാകാരനാണ് കുട്ടപ്പനാശാൻ എന്നറിയപ്പെടുന്ന സൈമൺ ഓമനപ്പുഴ. ദേവാസ്തവിളി, മാതാ വണക്കപ്പാട്ട്, പെസഹാപ്പാട്ട് എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്.

സൈമൺ ഓമനപ്പുഴ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചവിട്ടു നാടക കലാകാരൻ
ജീവിതപങ്കാളി(കൾ)ത്രേസ്യാമ്മ
കുട്ടികൾഅഭിലാഷ്
സൌമ്യ
ഗീത

ജീവിതരേഖ

തിരുത്തുക

പ്രാചീനകലകളുടെ തറവാടായ ഒാമനപ്പുഴ ചാരങ്കാട്ട് വീട്ടിൽ ബ്രിജീനാ റാഫേലിന്റെ മകനാണ്. ചവിട്ടുനാടകത്തിലെ ബ്രിജീന രാജ്ഞിയുടെ വേഷം പ്രശസ്തമാംവിധം അവതരിപ്പിച്ചതിനാലായിരുന്നു ഈ പേര്. ചെറുപ്പത്തിലേ ചവിട്ടുനാടക രംഗത്തു സജീവമായി. കൃപാസനത്തിൽ 27 വർഷമായി ചവിട്ടുനാടകം പഠിപ്പിക്കുന്നു. [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം
  1. https://archive.today/20141219052005/http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=18101000&district=Alapuzha&programId=1079897624&BV_ID=@@@ മനോരമ ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=സൈമൺ_ഓമനപ്പുഴ&oldid=3969355" എന്ന താളിൽനിന്ന് ശേഖരിച്ചത്