തമിഴ് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്നു കുടിസൈ ജയഭാരതി(1946 or 1947 - :6 ഡിസംബർ 2024). 2002 ൽ പുറത്തിറങ്ങിയ നൻപ നൻപ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ബദൽ സിനിമകളുടെ തുടക്കക്കാരനാണ് ജയഭാരതി. അഞ്ച് ദശകത്തോളം നീണ്ട ചലച്ചിത്ര ജീവിതത്തിൽ ഒൻപത് ചലച്ചിത്രങ്ങൾ ഭാരതി സംവിധാനം ചെയ്തു. [1][2]

ജയഭാരതി
ജനനം1946 or 1947
മരണം (വയസ്സ് 77)
മറ്റ് പേരുകൾആർ. ജയരാമൻ
തൊഴിൽചലച്ചിത്ര സംവിധായകൻ

ജീവിതരേഖ

തിരുത്തുക

മാധ്യമപ്രവർത്തകനായി കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തുകയായിരുന്നു. 'കുടിസൈ' എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി സിനിമാ രം​ഗത്തേക്കെത്തുന്നത്. തമിഴ് സിനിമയിൽ റിയലിസ്റ്റിക് സിനിമകൾ ആദ്യം ചിത്രീകരിക്കുന്നത് ജയഭാരതിയാണ്. 1979 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കുടിസൈ പൂർത്തിയാക്കിയത് ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു. 2010ൽ പുറത്തിറങ്ങിയ 'പുതിരൻ' ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Notes Ref.
1979 കുടിസൈ [3]
1984 ഊമൈ ജനങ്ങൾl
1988 രണ്ടും രണ്ടും അഞ്ച്(തമിഴ് ചലച്ചിത്രം)
1991 ഉച്ചി വെയിൽ
2002 നൻപ നൻപ
2006
2010 പുത്രൻ റിലീസ് ചെയ്തില്ല
തമിഴ്നാട് സർക്കാരിന്റെ നല്ല ചിത്രത്തിനുള്ള പുരസ്കാരം (മൂന്നാം സ്ഥാനം)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2002 ൽ പുറത്തിറങ്ങിയ നൻപ നൻപ എന്ന ചിത്രത്തിലെ അഭിനയത്തിന് വാഗൈ ചന്ദ്രശേഖരിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്കാരം
  • തമിഴ്നാട് സർക്കാരിന്റെ നല്ല ചിത്രത്തിനുള്ള പുരസ്കാരം (മൂന്നാം സ്ഥാനം), മികച്ച നടൻ, നടി എന്നിവ നൻപ നൻപയ്ക്ക് ലഭിച്ചു.
  1. "Puthiran gets Public Viewing". The New Indian Express. Archived from the original on 1 October 2015. Retrieved 2015-09-30.
  2. "Excerpts from an interview with director Jayabharati". 26 March 2005. Archived from the original on 26 March 2005. Retrieved 29 November 2021.
  3. "10-07-2004". Archived from the original on 28 September 2005.
"https://ml.wikipedia.org/w/index.php?title=കുടിസൈ_ജയഭാരതി&oldid=4143746" എന്ന താളിൽനിന്ന് ശേഖരിച്ചത്