കുടകപ്പാല
1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ് കുടകപ്പാല (ശാസ്ത്രീയനാമം:Holarrhena pubescens). ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു[1]
കുടകപ്പാല | |
---|---|
കുടകപ്പാലയുടെ ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. pubescens
|
Binomial name | |
Holarrhena pubescens Wall.
| |
Synonyms | |
|
നേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരം എന്നും വിളിക്കും. കായ്കൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം [2]
പേരുകൾ
തിരുത്തുക- സംസ്കൃതം - കുടജ, കലിംഗ, ഇന്ദ്രയവ
രസഗുണങ്ങൾ
തിരുത്തുക- രസം - തിക്തം
- ഗുണം - ലഘു, രൂക്ഷം
- വീര്യം - ശിതം
ഔഷധ ഗുണങ്ങൾ
തിരുത്തുകതൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അർശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛർദ്ദി, വയറുവേദന എന്നീ രോഗങ്ങൾക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങൾ പറയുന്നു.[3]
ഘടന
തിരുത്തുകപാൽ നിറത്തിൽ കറയുള്ള ചെടിയാണ് ഇത്. ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറിയ ഇല ഞെട്ടിൽ 10-30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വൃത്താകാരമാണുള്ളത്. ഇലകളുടെ സിരകൾ വ്യക്തമായി കാണാവുന്നതാണ്. പത്ര കക്ഷത്തിൽ പുഷ്പമജ്ഞരി ഉണ്ടാകുന്നു. പൂക്കൾ ചെറുതും വെള്ളനിറത്തിൽ സുഗന്ധമുള്ളതുമാണ്. ബാഹ്യദളപുടം സംയുക്തവും 5 ഇതളുകൾ ഉള്ളതുമാണ്. ദളപുട നാളിയുടെ അഗ്രഭാഗത്തായി 5 ദളങ്ങൾ സ്ഥിതിചെയ്യുന്നു. ഒരു പൂവിൽ 5 കേസരങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും രണ്ട് ഫോളിക്കുകളിലായി നീളമുള്ള വിത്തുകൾ കാണപ്പെടുന്നു.[4]
തൊലി, വിത്ത് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ
ചിത്രശാല
തിരുത്തുക-
കുടകപ്പാല - ചെടി
-
കുടകപ്പാല - ഇലയും കായും
-
കുടകപ്പാല - - പൂക്കൾ
കുറിപ്പ്
തിരുത്തുകഒരിടത്ത് തെറ്റായി പ്രസിദ്ധീകരിക്കപ്പെട്ടതിനാൽ ഇത് ഗുണ്ടുമുല്ലയുമായി പലയിടത്തും തെറ്റിദ്ധരിച്ച് ഉപയോഗിക്കപ്പെടാറുണ്ട്.
അവലംബം
തിരുത്തുക- ↑ അല്പം വിവരണം
- ↑ അലങ്കാര വൃക്ഷങ്ങൾ, പേജ് 15- ജി.എസ്. ഉണ്ണീകൃഷ്ണൻ നായർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
- ↑ ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ വാല്യം 11.The State Institute of Languages തിരുവനന്തപുരം. പുറം 177-179
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക