കുഞ്ഞിനെല്ല്
ഉത്തരകേരളത്തിലെ ഒരു പ്രാദേശിക ഔഷധനെല്ലിനമാണ് കുഞ്ഞിനെല്ല്. നല്ലചെന്നെല്ലിന്റെ ഒരു വകഭേദമാണ് ഈയിനം നെല്ല്.നെന്മണികൾക്ക് ചെന്നെല്ലിനേക്കാൾ വലിപ്പം കുറവാണ്. ചുവന്ന നിറമുള്ള ധാന്യത്തോടുകൂടിയ ഈ നെല്ല് മഞ്ഞപ്പിത്തതിൽ നിന്ന് രോഗമുക്തി നേടിയ രോഗികൾക്ക് കൊടുത്തുവരുന്ന ഒന്നാണ്.സാധാരണ കരകൃഷിയായിട്ടാണ് ഈയിനം കൃഷിചെയ്തുവരുന്നത്.
അവലംബം
തിരുത്തുക- കേരളീയം മാസിക (ലക്കം 4,പുസ്തകം 9, 2007 ഏപ്രിൽ)
- http://www.karshikakeralam.gov.in/html/keralakarshakan/august04_06a.html Archived 2016-03-05 at the Wayback Machine.