കുങ്കുമവർണ്ണൻ നീലത്തുമ്പി
ജലാശയങ്ങളുടെ സമീപത്തെ ചെടികളിലും, സാധാരണ വൃഷ്ടിപ്രദേശങ്ങളിലും കാണപ്പെടുന്ന ഈർക്കിൽ തുമ്പികളിലെ ഒരിനമാണ് കുങ്കുമവർണ്ണൻ നീലത്തുമ്പി.(Saffron Faced Blue Dart)
നിറം
തിരുത്തുകആൺതുമ്പിയുടെ മുഖത്തിനു തിളങ്ങുന്ന ഓറഞ്ചു കലർന്ന കുങ്കുമ നിറമാണ്. കണ്ണുകൾ മുകളിൽ ഒലിവ് കലർന്ന പച്ചയും താഴെ ഓറഞ്ചുനിറവും, നീലയുമാണ് . ശരീരത്തിന്റെ മുകൾഭാഗത്തിനു പച്ചയും, വശങ്ങൾക്ക് തിളങ്ങുന്ന നേർത്ത കറുത്ത വരയുമുണ്ട്.
സുതാര്യമായ ചിറകുകളിൽ ചുവപ്പു കലർന്ന തവിട്ട്പുള്ളിപ്പൊട്ടുകൾ കാണാം. കാലുകൾക്ക് മഞ്ഞനിറവും,വാലിന്റെ അറ്റത്ത് നീല നിറവും ഉണ്ട്.[1]
അവലംബം
തിരുത്തുക- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ് 23.2.2014. പേജ് 94