കീഴൂട്ട് ആർ. മാധവൻ നായർ
ഒരു ഇന്ത്യൻ പത്രപ്രവർത്തകനായിരുന്നു കീഴൂട്ട് ആർ. മാധവൻ നായർ. ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്
ജീവിതരേഖ
തിരുത്തുകഅഞ്ചൽ പനയഞ്ചേരി കീഴൂട്ട് കുടുബാംഗമാണ് ഇദ്ദേഹം. ഉദ്യോഗസ്ഥനാകുന്നതിനായി ചെറുപ്പത്തിലേ നാടുവിട്ട മാധവൻ നായർ 1923-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ തിരുവനന്തപുരം ലേഖകനായിപത്രപ്രവർത്തനം ആരംഭിച്ചു. ഡൽഹിയിൽ റേയ്സ് വീക്കിലി എഡിറ്റർ, ഏ.പി.ഐ. ന്യൂസ് എഡിറ്റർ, ലക്നൗവിൽ 'പൈനിയർ' അസിസ്റ്റന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ സ്പോർട്ട്സ് കൗൺസിൽ മെമ്പർ;ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് മെമ്പർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിക്കുകയുണ്ടായി. 'ദി വീക്ക്' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിട്ടുണ്ട്[1]
1984-ൽ ചണ്ഡീഗഡിലെ സ്വവസതിയിൽ വച്ച് നിര്യാതനായി. മുൻ സേലം അസി;കലക്ടറും എം.പി.ഇ.ഡി ചെയർമാനുമായ ശ്രീമതി ലീനാ നായർ ഇദ്ദേഹത്തിന്റെ ദത്തപുത്രിയാണ്. [2]
പുരസ്കാരം
തിരുത്തുകഅവലംബം
തിരുത്തുക- ↑ താരകം2007 information bureau publication kochi, പേജ് നം; 12
- ↑ ഒരുതുള്ളി വെളിച്ചം ,ഡോ. പി വിനയചന്ദ്രൻ, ആഷാ ബുക്സ്, മെയ്1994,പേജ് നം;56
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-25. Retrieved 2012-10-07.