കീഴില്ലം ഉണ്ണികൃഷ്ണൻ കേരളത്തിലെ പ്രശസ്തനായ മുടിയേറ്റ് [1]കലാകാരനാണ്. വിവിധ ക്ഷേത്രങ്ങളിൽ ഈ പ്രാചീന കലാരൂപം ഇദ്ദേഹം അവതരിപ്പിച്ചുവരുന്നു.[2]പതിനഞ്ചാം വയസ്സിൽ ദാരികൻ പുറപ്പാട് അവതരിപ്പിച്ചുതുടങ്ങി. കോട്ടയം കാട്ടാമ്പാക്കു ഭഗവതി ക്ഷേത്രത്തിൽ കീഴില്ലം ഉണ്ണികൃഷ്ണൻ ആദ്യമായി വേഷം അവതരിപ്പിച്ചു. തുടർന്ന്, 1047 വേഷങ്ങൾ അദ്ദേഹം ചെയ്തു. മുടിയേറ്റ് / പഞ്ചവാദ്യ കലാകാരനായിരുന്ന ശങ്കരൻ കുട്ടിമാരാരാണ് പിതാവ്. അമ്മ രാധാമണി

പ്രശസ്തി, പുരസ്കാരങ്ങൾ തിരുത്തുക

2002ൽ ലണ്ടനിലും 2015ൽ ദക്ഷിണ കൊറിയയിലും അദ്ദേഹം മുടിയേറ്റം അവതരിപ്പിച്ചു. 2002ൽ കേന്ദ്ര മാനവശേഷിവകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് (2010), കേരള സംഗീത നാടക അക്കാദമി അവാർഡ് (2012) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

അവലംബം തിരുത്തുക

  1. https://www.keralatourism.org/malayalam/mudiyettu.php
  2. "കുഴുപ്പിള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി മുടിയേറ്റ് ഉത്സവം". മാതൃഭൂമി ഓൺലൈൻ. 2016-04-08. Archived from the original on 2016-11-20. Retrieved 2016-11-20.{{cite news}}: CS1 maint: bot: original URL status unknown (link)
  • മാതൃഭൂമി വാരാന്തപ്പതിപ്പ്, 2016 മെയ് 22 ഞായർ.

ഇതും കാണൂ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീഴില്ലം_ഉണ്ണികൃഷ്ണൻ&oldid=3775622" എന്ന താളിൽനിന്ന് ശേഖരിച്ചത്