കീഴവായ്‌പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ദേവസേനാപതിയും പാർവതീപരമേശ്വരപുത്രനുമായ ശ്രീമുരുകനാണ് മുഖ്യപ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ക്ഷേത്രം

തിരുത്തുക

റോഡ് മാർഗ്ഗത്തിനടുക്കൽ നിന്ന് മാറി തിരക്കൊഴിഞ്ഞ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആനക്കൊട്ടിലും ചുറ്റമ്പലവും നമസ്കാരമണ്ഡപവും ഉണ്ട്.കൊടിമരം ചെമ്പ് മേഞ്ഞതാണ്. ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടുത്തേത്.

പ്രതിഷ്ഠ

തിരുത്തുക

പരബ്രഹ്മസ്വരൂപനും ഓംകാരപ്പൊരുളുമായ ശ്രീമുരുകനാണ് മുഖ്യപ്രതിഷ്‌ഠയായി വിരാജിക്കുന്നത്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കം ഉണ്ട്. ശ്രീകോവിലിന് പടിഞ്ഞാറുവശത്ത്(പിൻഭാഗം) ബാലസുബ്രഹ്മണ്യന്റെ പ്രതിഷ്ഠയുണ്ട്. ബാലാരിഷ്ടകൾ മാറാനും സന്തനാലബ്ധിക്കുമായി ആളുകൾ ബാലസുബ്രഹ്മണ്യനെ പ്രാർത്ഥിക്കുകയും തൊട്ടിലുകൾ കെട്ടുകയും പാവകളെ നൽകുകയും ചെയ്യാറുണ്ട്.

ധനുമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കൊടിയേറി പത്തുദിവസത്തെ ഉത്സവമാണ് പ്രധാനം. ഇതിൽ ഒൻപതാം ദിവസം വരുന്ന പള്ളിവേട്ട കേമമായി നടത്തുന്നു. ഉത്സവത്തിന് ഇടദിവസങ്ങളിൽ ഓരോരോ സ്ഥലങ്ങളിലേക്കായി പുറപ്പാടെഴുന്നള്ളത്ത് നടക്കുന്നു. പള്ളിവേട്ടദിവസം വിശേഷാൽ സേവയും എഴുന്നള്ളിപ്പുകളും കലാപരിപാടികളും നടക്കുന്നു. പത്താം ദിവസം രാവിലെ തന്നെ കൊടയിറക്കി ആറാട്ട് നടത്തി ഉച്ചയോടെ തിരിച്ചെഴുന്നള്ളിച്ച് ആറാട്ടുസദ്യയോടുകൂടി ഉത്സവം തീരുന്നു.