കീഴടങ്ങൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കീഴടങ്ങൽ, സൈനിക ഭാഷയിൽ, പ്രദേശം, പോരാളികൾ, കോട്ടകൾ, കപ്പലുകൾ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവയുടെ നിയന്ത്രണം മറ്റൊരു ശക്തിക്ക് വിട്ടുകൊടുക്കലാണ്. ഒരു കീഴടങ്ങൽ സമാധാനപരമായി പൂർത്തീകരിക്കപ്പെടാം. അല്ലെങ്കിൽ, അത് യുദ്ധത്തിലെ പരാജയത്തിന്റെ ഫലമായിരിക്കാം. ഒരു യുദ്ധത്തിലെ പരാജയത്തെത്തുടർന്ന് ഒരു പരമാധികാര രാഷ്ട്രം കീഴടങ്ങാം, സാധാരണയായി ഒരു സമാധാന ഉടമ്പടി അല്ലെങ്കിൽ കീഴടങ്ങൽ കരാറിൽ ഒപ്പുവെക്കുന്നതിലൂടെ രാഷ്ട്രം കീഴടങ്ങുന്നു, ഒന്നുകിൽ യുദ്ധ നേതാക്കൾ അല്ലെങ്കിൽ ഉദ്യോഗസ്ഥർ ഉത്തരവിടുമ്പോൾ ആണ് കീഴടങ്ങപ്പെടുന്നത്, സാധാരണയായി കീഴടങ്ങുന്നവർ യുദ്ധത്തടവുകാരായി മാറുന്നു.