കീച്ചേരി പാലോട്ടുകാവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ കീച്ചേരിയിൽ പാലോട്ട് ദൈവത്തെ കെട്ടിയാടിക്കുന്ന കാവുകളിലൊന്നാണ് കീച്ചേരി പാലോട്ടുകാവ്. മഹാവിഷ്ണുവിൻറെ പ്രഥമ അവതാരമായ, മത്സ്യാവതാരത്തെയാണ് പാലോട്ട് ദൈവമായി കെട്ടിയാടിക്കുന്നത്. അണ്ടല്ലൂർ കാവ് കഴിഞ്ഞാൽ തീയ്യർ സമുദായത്തിൻറ പ്രധാനപ്പെട്ട വൈഷ്ണവ സങ്കേതമാണ് പാലോട്ട് കാവുകൾ. മത്സ്യാവതാരത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഷു വിളക്ക് മഹോത്സവം, കാർത്തിക വിളക്ക് മഹോത്സവം, തിടമ്പ് നൃത്തം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. വിഷു വിളക്ക് ഉത്സവത്തോടനുബന്ധിച്ചു വമ്പിച്ച കരിമരുന്നു പ്രയോഗവും ഉണ്ടാവാറുണ്ട്.
പ്രധാന തെയ്യങ്ങൾ
തിരുത്തുക- പാലോട്ടു തെയ്യം
- അങ്ക തെയ്യം
- നാട്ടുപരദേവത (പുതിയഭഗവതി)
- കുണ്ടോറ ചാമുണ്ഡി
- കുറത്തിയമ്മ