കേരളത്തിലെ ഒരു നാടൻ കളി.രണ്ടുപേർക്കുള്ള കളിയാണിത്.

കളിയുടെ രീതി

തിരുത്തുക

ഒരടി നീളത്തിൽ രൂപപ്പെടുത്തിയ ഒരു പുഴികൂനക്കുള്ളിൽ ഒരു ചെറിയ ഉച്ചുളി (കക്ക കഷണം) ഒളുപ്പിച്ച് വെക്കും.എതിരാളി രണ്ടു കൈകളും ചേർത്ത് പൊത്തി ഉച്ചൂളിയുടെ സ്ഥാന നിർണ്ണയം നടത്തണം.അയാളുടെ പ്രവചനം ശരിയാണേങ്കിൽ അടുത്തകളി മറുകക്ഷിക്ക് കൈമാറുന്നു.ഉച്ചൂളി കണ്ടെത്തിയില്ലെങ്കിൽ ഒരു “ഉപ്പ്” ആയതായി കണക്കാക്കും.ഇങ്ങനെ പതിനാറു ഉപ്പ് ആയാൽ തോറ്റ ആളുടെ കൈകുമ്പിളിൽ കുറച്ച് പുഴി വാരി അതിൽ കളിക്കാൻ ഉപയോഗിച്ച ഉച്ചൂളീടും.ജയിച്ച ആൾ എതിരാളിയുടെ കണ്ണ് പൊത്തി ദിസ മനസ്സിലാകാതിരിക്കാൻ ഒന്നു രണ്ടു പ്രാവശ്യംവട്ടം കറക്കുന്നു.തുടർന്ന് കുറച്ചകലെ കൂട്ടിക്കൊണ്ട് പോയി കയ്യിലുള്ള സാധനങ്ങൾ അവിടെ നിക്ഷേപിക്കാൻ പറയുന്നു.കണ്ണു പൊത്തിയ നിലയിൽ തന്നെ തിരിച്ച് കൊണ്ടുവന്ന് കണ്ണു തുറന്ന് കൊടുക്കും.താൻ നേരത്തെ നിക്ഷേപിച്ച ഉച്ചൂളി കണ്ടെത്തുന്നതിലാണു ഈ കളിയുടെ ഉദ്വോഗം നിലകൊള്ളുന്നത്. ചുറ്റും കൂടിയ കുട്ടികൾ “നായീം കുറുക്കനും ബുവോ ബുവോ ..” എന്ന് അയാളെ വഴി തെറ്റിക്കാനും ശ്രമിക്കും

  • പണ്ട് പണ്ട് പാപ്പിനിശ്ശേരി എന്ന പുസ്തകം പേജ് 383
"https://ml.wikipedia.org/w/index.php?title=കീച്ചി_കീച്ചി&oldid=1754920" എന്ന താളിൽനിന്ന് ശേഖരിച്ചത്