ഒരു പ്രത്യേക രീതിയിലുള്ള കാന്തിക വലയത്തിനുള്ളിൽ വെച്ച് ജീവനുള്ളവയോ ഇല്ലത്തവയോ ആയി എല്ലാ വസ്തുക്കളുടെയും ഫോട്ടോ എടുത്താൽ അവയ്ക്ക് ചുറ്റും ഒരു പ്രഭാവലയം ദ്രിശ്യമാകും. ഈ പ്രഭാവലയം പല സമയത്ത് പലരീതിയിലായിരിക്കും. ഈ പ്രഭാവലയതിന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോ ഗ്രാഫിക് രീതിയുടെ പേരാണ് കിർലിയൻ ഫോട്ടോഗ്രാഫി. റഷ്യക്കാരനായ സൈമൺ കിർലിയൻ ആണ് ഈ രീതി 1939ൽ അപ്രതീക്ഷിതമായി കണ്ടു പിടിച്ചത്. അദ്ദേഹത്തിന്റെ പേരിനോട് ചേർത്ത് കിർലിയൻ ഫോട്ടോഗ്രാഫി എന്ന് നാമകരണം ചെയ്യുകയായിരുന്നു. ജീവൻ, ആത്മാവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഹേളികാ ചർച്ചയിൽ നിരന്തരം കടന്നു വരുന്ന ഒരു പേരാണ് കിർലിയൻ ഫോട്ടോഗ്രാഫി. കിർലിയൻ ഫോട്ടോഗ്രാഫിയിൽ തെളിയുന്ന പ്രഭാവലയം ആത്മാവിന്റെയും അഭൌതിക ശക്തികളുടെയും തെളിവാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഒരു കാന്തിക മണ്ഡലത്തിനുള്ളിൽ ഇതൊരു വസ്തുവിനും ഉണ്ടാവുന്ന അദൃശ്യമായ റേഡിയേഷൻ ഡിസ്ചാർജ് ഫോട്ടോയിൽ ദ്രിശ്യമാവുക മാത്രമാണെന്ന് മറു വിഭാഗം വാദിക്കുന്നു.

രണ്ട് നാണയങ്ങളുടെ കിർലിയൻ ഫോട്ടോഗ്രാഫി
"https://ml.wikipedia.org/w/index.php?title=കിർലിയൻ_ഫോട്ടോഗ്രാഫി&oldid=2312225" എന്ന താളിൽനിന്ന് ശേഖരിച്ചത്