കിൻമെൻ നാടോടി സംസ്കാര ഗ്രാമം
റിപ്പബ്ലിക് ഓഫ് ചൈനയിൽ (തയ്‍വാൻ) ഫുജിയാൻ പ്രവിശ്യയിലെ കിൻമെൻ കൗണ്ടിയിലെ ജിൻഷ ടൗൺഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് കിൻമെൻ നാടോടി സംസ്കാര ഗ്രാമം. (ചൈനീസ്: 金門民俗文化村; പിൻയിൻ: Jīnmén Mínsú Wénhuà Cūn)
കിൻമെൻ നാടോടി സംസ്കാര ഗ്രാമം | |
---|---|
金門民俗文化村 | |
മറ്റു പേരുകൾ | കിൻമെൻ നാടോടി സംസ്കാര ഗ്രാമം |
അടിസ്ഥാന വിവരങ്ങൾ | |
തരം | സാംസ്കാരിക കേന്ദ്രം |
വാസ്തുശൈലി | ഫുജിയാൻ |
സ്ഥാനം | ജിൻഷ, കിൻമെൻ, തയ്വാൻ |
നിർദ്ദേശാങ്കം | 24°30′12.3″N 118°26′27.8″E / 24.503417°N 118.441056°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1876 |
പദ്ധതി അവസാനിച്ച ദിവസം | 1900 |
രൂപകൽപ്പനയും നിർമ്മാണവും | |
Developer | വാങ് കുവോ-ചെൻ |
ചരിത്രം
തിരുത്തുകജിയാങ്സി സ്വദേശിയായ ഒരു വാസ്തുശില്പിയാണ് ഈ ഗ്രാമത്തിന്റെ രൂപകൽപ്പന നടത്തിയത്. ഒരു വ്യാപാരിയായിരുന്ന വാങ് കുവോ-ചെൻ ജപ്പാനിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ ധനം ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. 1876-ൽ ഈ സാംസ്കാരിക ഗ്രാമത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഗ്രാമത്തിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ ഏകദേശം 25 വർഷമെടുത്തു. സൈനികനിയമകാലഘട്ടത്തിൽ ഈ ഗ്രാമം ഒരു നാടോടി സംസ്കാര ഗ്രാമമായി നവീകരിക്കപ്പെടുകയും പിന്നീട് 1995-ൽ കിൻമെൻ ദേശീയോദ്യാനത്തിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.[1] ഇത് കിൻമെനിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി പരിവർത്തനം ചെയ്യപ്പെട്ട ഗ്രാമമാണ്.
വാസ്തുവിദ്യ
തിരുത്തുക1876 നും 1900 നും ഇടയിൽ നിർമ്മിച്ച പരമ്പരാഗത ഹോക്കിൻ വാസ്തുശൈലിയിലുള്ള (മിന്നാൻ) നിരവധി വീടുകൾ ഇവിടെയുണ്ട്. അക്കാലം മുതലുള്ള ഒരു സ്കൂൾ കെട്ടിടവും വാങ് വംശത്തിന്റെ പൂർവ്വിക ദേവാലയവും ഇവിടെയുണ്ട്. വുഹു പർവതത്തിന്റെ കുന്നിൻമുകളിൽ 3 നിരകളായി നിർമ്മിച്ച ഒരേപോലെയുള്ള വീടുകൾ എല്ലാം കടലിനഭിമുഖമാണ്. കട്ടിയുള്ള ഗ്രാനൈറ്റ് കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഷാങ്‌ബാവോ, സോങ്‌ബാവോ, സിയാബാഓ എന്നീ മൂന്ന് കുടിയേറ്റ പ്രദേശങ്ങളും ഉൾപ്പെടുന്നു. ഷാങ്‌ഹാവോ, സോങ്‌ബാവോ എന്നീ വാസസ്ഥലങ്ങൾ വാങ് വംശത്തിന്റേതും സിയാബാഓ ലിയാങ് ക്ലാൻ വംശത്തിന്റേതുമാണ്.[2]
അവലംബം
തിരുത്തുക- ↑ "Folk Culture Village - 民俗文化村". roundTAIWANround. Retrieved 18 May 2014.
- ↑ Liao, George (14 March 2019). "Taiwan's Kinmen National Park -- Shanhou Folk Culture Village". Taiwan News. Retrieved 15 March 2019.