കിഴക്കൻ ജർമ്മനിയിലെ വിദ്യാഭ്യാസം

Education in the German Democratic Republic (East Germany) കിഴക്കൻ ജർമ്മനിയിലെ വിദ്യാഭ്യാസം വളരെ പ്രാധാന്യമുള്ളതായിരുന്നു. അവിടെ ഭ്രണം നടത്തിയിരുന്ന കമ്യൂണിസ്റ്റ് സർക്കാർ വിദ്യാഭ്യാസത്തിനു ഉയർന്ന പ്രാധാന്യം നൽകിയിരുന്നു. വിദ്യാഭ്യാസം ആറു വയസ്സിൽ തുടങ്ങുകയും പത്തു വർഷത്തോളം അതു തുടരുകയും ചെയ്തു.

സർക്കാർ നിയന്ത്രണത്തിലുള്ള ക്രഷേകളും കിൻഡർഗാർട്ടനുകളും പോളിടെക്നിക് സ്കൂളുകളും ഹയർ സെക്കന്ററി സ്കൂളുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സർവ്വകലാശാലകളും അവിടെയുണ്ടായിരുന്നു.

ക്രെഷെകൾ

തിരുത്തുക
 
East German Mark report

ഏതാണ്ട് എല്ലാ കിഴക്കൻ ജർമ്മൻ മാതാപിതാക്കളും തങ്ങളുടെ വീടിനുവെളിയിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. ആയതിനാൽ, കുഞ്ഞുങ്ങളെ നോക്കാനുള്ള സംവിധാനത്തിന്റെ ആവശ്യകത നിലനിന്നു. മൂന്നു വയസ്സു വരെയുള്ള കുഞ്ഞുങ്ങൾക്കുള്ളതായിരുന്നു കിഴക്കൻ ജർമ്മനിയിലെ ക്രെഷെകൾ. കിൻഡർഗാർട്ടൻ കെട്ടിടത്തിന്റെ അടുത്തുതന്നെയാണ് ഭൂരിപക്ഷം ക്രെഷെകളും സ്ഥാപിച്ചിരുന്നത്. ഇവയിൽ അവിടത്തെ വനിതകൾ സന്നദ്ധസേവനം ചെയ്തു.

കിൻഡർഗാർട്ടൻ

തിരുത്തുക

പടിഞ്ഞാറൻ ജർമ്മനിയേക്കാൾ വിദ്യാഭ്യാസകാര്യത്തിൽ വലിയ പരിഷ്കരണമാണ് കിഴക്കൻ ജർമ്മനിയിൽ നടന്നത്. ആ രാജ്യം ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസസൗകര്യങ്ങൾ ഏർപ്പെറ്റുത്തി. പ്രത്യേകിച്ചും കിൻഡർഗാർട്ടൻ പോലുള്ളവ. ക്ജിഴക്കൻ ജർമ്മനിയുടെ കിൻഡർഗാർട്ടനുകളുടെ പ്രത്യേകത, അവയുടെ ശക്തമായ വിദ്യാഭ്യാസപശ്ചാത്തലസൗകര്യമാണ്. ഇന്നത്തെ ജർമ്മനിയുമായിപ്പോലും തട്ടിച്ചുനോക്കാവുന്ന സൗകര്യങ്ങളാണൊരുക്കിയിരുന്നത്. 3 മുതൽ 6 വയസുവരെയുള്ള കുട്ടികളാണ് കിൻഡർഗാർട്ടനിൽ പോയിരുന്നത്. വിവിധ ഗ്രൂപ്പുകളായി അവരെ തിരിച്ചു.