ബഹിരാകാശയാത്രികനാകുന്ന പ്രഥമ ജാപ്പനിസ് യന്ത്രമനുഷ്യനാണ് കിറോബോ. ഇതിന് സംസാരശേഷിയുമുണ്ട്. ബഹിരാകാശയാത്രകളിൽ മനുഷ്യരെ സഹായിക്കുകയെന്ന ദൗത്യമാണ് കിറോബോയ്ക്ക്. ഇതിന് ഇണയായി മിറാറ്റ എന്ന ഇരട്ട യന്ത്രമനുഷ്യനെയും വികസിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലുള്ള ജാപ്പനീസ് യാത്രികൻ കൊയ്ചി വകാചയുമായി കിറോബോ ജാപ്പനീസ് ഭാഷയിൽ ആശയവിനിമയം നടത്തും.

പേരിനു പിന്നിൽ

തിരുത്തുക

കിബോ എന്നാൽ ജാപ്പനീസ് ഭാഷയിൽ പ്രത്യാശ എന്നർത്ഥം. കിബോ, റോബോട്ട് എന്നീ പദങ്ങൾ ചേർത്താണ് സംസാരിക്കുന്ന പ്രഥമയന്ത്രമനുഷ്യന് 'കിറോബോ' എന്ന പേരു ശാസ്ത്രജ്ഞർ നൽകിയത്.[1][2]

പ്രത്യേകതകൾ

തിരുത്തുക

2.2 പൗണ്ട് ഭാരവും 13 ഇഞ്ച് മാത്രമാണ് കിറോബോ റോബോട്ടിന്റെ വലിപ്പം. ജാപ്പനീസ് ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന കിറോബോ ബഹിരാകാശ സ്റ്റേഷനിലെ യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കും. [3]

ടോക്യോ യൂണിവേഴ്സിറ്റിയിലെ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്. ടൊയോട്ടോ മോട്ടോർ കോർപ്പറേഷൻ, റോബോഗരാജ്, പി.ആർ കമ്പനിയായ ഡെന്റന്യ എന്നിവയും ഈ സംസാര റോട്ടോബ് പദ്ധതിയിൽ സഹകരിച്ചിട്ടുണ്ട്. [4]

  1. "Little Kirobo to Become First Robot Space Talker | Space". TechNewsWorld. 2013-06-27. Retrieved 2013-07-01.
  2. "World's first talking robot set to go into space | Mail Online". Daily Mail. 2013-06-27. Retrieved 2013-07-01.
  3. "ബഹിരാകാശ യാത്രികനായി ഇതാ സംസാരിക്കുന്ന യന്ത്രമനുഷ്യൻ 'കിറോബോ'". കേരള കൗമുദി. 2013 ഓഗസ്റ്റ് 11. Retrieved 2013 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= and |date= (help)
  4. Steven Bogos (2013-06-30). "The Escapist : News : Kirobo Will be Japan's First Robot Astronaut". The Escapist. Archived from the original on 2015-01-15. Retrieved 2013-07-01.
"https://ml.wikipedia.org/w/index.php?title=കിറോബോ&oldid=3796262" എന്ന താളിൽനിന്ന് ശേഖരിച്ചത്