കിരിബാത്തിയിലെ സ്ത്രീകൾ
കിരിബാത്തിയിലെ സ്ത്രീകൾ കിരിബാത്തി ദ്വീപുരാഷ്ട്രത്തിൽ ജിവിക്കുന്നവരാണ്. വിവാഹിതയായ കിരിബാത്തി സ്ത്രീയെ മറ്റുള്ളവർ ആദരവോടെ കാണുന്നു. പക്ഷെ, അവരുടെ ഭർത്താവിന്റെ കീഴിലായിരിക്കും അവൾ. [1]
കിരിബാത്തി സമൂഹത്തിൽ സ്ത്രീകളുടെ പങ്ക്
തിരുത്തുകപൊതുവേ, മാറ്റമുണ്ടെങ്കിലും കിരിബാത്തി സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാരുടെ താഴെയുള്ള സ്ഥാനമായി കരുതപ്പെടുന്നു. പാരമ്പര്യമായി, കിരിബാത്തി സ്ത്രീകൾക്ക് സ്വത്തു സമ്പാദിക്കാനൗള്ള അവകാശമുണ്ട്. എന്നിരുന്നാലും, ഇന്ന് ആധുനിക വിഭവങ്ങളിൽ വളരെക്കുറച്ച് പ്രാപ്യതയേയുള്ളു. എങ്കിലും കിരിബാത്തി സ്ത്രീകൾ, കൂടുതൽ ക്ഷമതയുള്ള തൊഴിലുകളിൽ ഇടപെടുന്നുണ്ട്. സർക്കാർ ജോലിയും വൈദഗ്ദ്ധ്യം ആവശ്യമുള്ള ജ്ജോലികളിലും മുഴുകുന്നു. കിരിബാത്തി സ്ത്രീകളിൽ പാരമ്പര്യമൂല്യങ്ങൾ ചെലുത്തപ്പെടുന്നു. പ്രത്യേകിച്ചും കന്യാകാത്വം പോലുള്ള കാര്യങ്ങളിൽ. വീട്ടുജോലികൾ ആണ് കിരിബാത്തി സ്ത്രീകൾക്ക് പാരമ്പര്യമായി വിധിച്ചിരിക്കുന്നത്. ആഹാരം പാകം ചെയ്യുക, വീടു വൃത്തിയാക്കുക, കുഞ്ഞുങ്ങളെ നോക്കുക, കുടുംബത്തിന്റെ പൊതുവിലുള്ള ക്ഷേമമ എന്നിവ അവരിൽ നിക്ഷിപ്തമാണ്. വാണിജ്യവിളകൾ ഉത്പാദിപ്പിക്കുക, ചർച്ചിനായുള്ള ഫണ്ട് ശേഖരിക്കുക എന്നിവയും അവരുടെ ചുമതലകളായി നിശ്ചയിച്ചിരിക്കുന്നു. കിരിബാത്തിയുടെ 50% തൊഴിൽശക്തിയും സ്ത്രീകളാണ്. [2]
ഇതും കാണൂ
തിരുത്തുക- Nei Meme, the current First Lady of Kiribati
- Keina Tito, former First Lady of Kiribati
- Teresia Teaiwa
- Demographics of Kiribati
അവലംബം
തിരുത്തുക- ↑ "1.12 The roles of women", Kiribati, A Situation Analysis of Children, Women and Youth (PDF). Government of Kiribati, with the assistance of UNICEF. 2005. p. 20. Archived from the original (PDF) on 2016-03-03. Retrieved 2017-03-08.
- ↑ "Kiribati". UN Women. Archived from the original on 2020-01-11. Retrieved 6 October 2013.
രാഷ്ട്രീയത്തിലും സ്ത്രീകളുണ്ട്. എന്നാൽ യു എൻ കണക്കുപ്രകാരം, 4.3% പാർലിമെന്റ് സീറ്റിലെ സ്ത്രീകളുള്ളു.