കലക്കത്ത് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളിയെന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു.[1]

മഹാഭാരതം വനപർവ്വത്തിൽ വർണ്ണിക്കുന്ന കിരാതർജ്ജുനീയം കഥയാണ് നമ്പ്യാർ തുള്ളൽപ്പാട്ടിന് സ്വീകരിച്ചത്. പാണ്ഡവരുടെ വനവാസകാലത്ത് വേദവ്യാസന്റെ ഉപദേശപ്രകാരം അർജ്ജുനൻ ദിവ്യാസ്ത്രം സമ്പാദിക്കാൻ ശിവനെ തപസ്സ് ചെയ്യുന്നു. തനിക്ക് സ്ഥാനനഷ്ടം ഉണ്ടാകുമെന്ന് ഭയപ്പെട്ട് ഇന്ദ്രൻ മകന്റെ തപസ്സ് മുടക്കാൻ മൂകാസുരനെ നിയോഗിച്ചു. ഒരു ഭീമൻ കിട്ടിയുടെ രൂപമെടുത്ത അസുരൻ അവസരം പാർത്തിരുന്നു. അർജ്ജുനൻ ഘോരമായ തപസ്സ് തുടർന്നു. മുനിമാർ തപസിന്റെ തീവ്രതയയും വിജയന്റെ വ്യൂകളും മഹേശനെ ഉണർത്തിച്ചു. അർജ്ജുനന്റെ വിശമാവസ്ഥ അവസാനിപ്പിക്കണമെന്ന് പാർവ്വതിയും ശിവനോട് അപേക്ഷിച്ചു. പാണ്ഡവാൻ ഗർവ്വ് ശമിപ്പിക്കാനും തപസ്സ് പരീക്ഷിക്കാനും മഹേശൻ കാട്ടാള രാജാവിൻറെ രൂപം പൂണ്ട് തപോഭൂമിയിൽ എത്തി. പാർവതി കാട്ടാളത്തിയുടെയും ഭൂതഗണങ്ങൾ വനവേടന്മാരുടെയും രൂപമെടുത്തു. ഈ അവസരം കിടി അർജുനനെ ആക്രമിക്കാൻ ചെന്നു. വിജയൻ ശരമെയ്ത് അവനെ വീഴ്ത്തി . ഇതേസമയം കാട്ടാളനും ശരംപ്രയോഗിച്ചു. അമ്പേറ്റു വീണ കിടിയുടെ അവകാശത്തിനായി ഇരുവരും തർക്കിച്ചു. തുടർന്ന് പൊരിഞ്ഞ പോരാട്ടം നടന്നു. ഒടുവിൽ ആർക്കും ജയം ഇല്ലെന്ന് ബോധ്യമായി. കാട്ടാളൻ സാധാരണക്കാരൻ അല്ലെന്ന് മനസ്സിലാക്കി അർജുനൻ അദ്ദേഹത്തിൻറെ പാദത്തിൽ വീണു. ശിവൻ വിശ്വരൂപം പൂണ്ട് പാണ്ഡുപുത്രനെ അനുഗ്രഹിച്ച ദിവ്യായുധങ്ങൾ നൽകി. തുള്ളൽ പാട്ടിന് ആധാരം ഈ കഥയാണ്. നമ്പ്യാർ ഇതിൽ ചില മാറ്റങ്ങൾ വരുത്തുകയും കണ്ടതും കേട്ടതും എല്ലാം കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുന്നു.

  1. "ഓട്ടൻ തുള്ളൽ", വിക്കിപീഡിയ, 2023-02-05, retrieved 2023-05-19

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിരാതംഓട്ടൻ‌തുള്ളൽ&oldid=3944757" എന്ന താളിൽനിന്ന് ശേഖരിച്ചത്