കിഡെപ്പോ വാലി ദേശീയോദ്യാനം

കിഡെപ്പോ വാലി ദേശീയോദ്യാനം, വടക്കുകിഴക്കൻ ഉഗാണ്ടയിലെ കറമോജ മേഖലയിൽ 1,442 ചതുരശ്ര കിലോമീറ്റർ (557 ച മൈൽ) വിസ്താരമുള്ള ഒരു ദേശീയോദ്യാനമാണ്. കിഡെപ്പോ പ്രദേശം പരുക്കനും വിശാലവുമായ ശാദ്വല ഭൂമിയാണ്. ഇതിലെ പ്രധാനഭാഗം 2,750 മീറ്റർ (9,020 അടി) ഉയരമുള്ള മൊറുൻഗോലെ പർവ്വതവും ഉദ്യാനത്തെ മുറിച്ചു കടന്നുപോകുന്ന കിഡെപ്പോ, നറുസ് എന്നീ നദികളുമാണ്.

Kidepo Valley National Park
National Park
Name origin: from the Dodoth verb akidep, meaning ‘to pick up’
രാജ്യം Uganda
Region Northern Region, Uganda
Subregion Karamoja
District Kaabong
sub-county Karenga, Uganda
Coordinates 03°54′N 33°51′E / 3.900°N 33.850°E / 3.900; 33.850
Biome East Sudanian Savanna
Game Reserve 1958
National Park 1962
Management Uganda Wildlife Authority
 - location Geremech
For public fee-based
Easiest access air, road
IUCN category II - National Park
Location of Kidepo Valley National Park
Location of Kidepo Valley National Park

കിഡെപ്പോ വലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്, ഉഗാണ്ടയുടെ വടക്കുകിഴക്കേ കോണിൽ കാബോങ് ജില്ലയിലാണ്. ഉപമേഖലയിലെ ഏറ്റവും വലിയ പട്ടണമായ മൊറോട്ടോയുടെ തെക്കുപടിഞ്ഞാറ്, റോഡ് മാർഗ്ഗം ഏകദേശം 220 കിലോമീറ്റർ (140 മൈൽ) ദൂരത്തിലാണ് ദേശീയോദ്യാനത്തിൻറെ സ്ഥാനം.