മധ്യകാല ജൈന ബസ്തികളിൽ പ്രധാനപ്പെട്ടതാണ്. കിടങ്ങനാട് ബസ്തി എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ബത്തേരിയിലെ ജൈന ബസ്തി. വിജയനഗര ശൈലിയിലാണ് ഇതിന്റെ നിർമ്മാണം. വാസ്തുശില്പകലയിൽ മികച്ചുനില്ക്കുന്ന ജൈനക്ഷേത്രമാണിത്.[1] ബത്തേരി അങ്ങാടിയുടെ പടിഞ്ഞാറെ അറ്റത്താണ് കൂറ്റൻ ശിലാപാളികൾ നിറഞ്ഞ ഈ അമ്പലം. ഈ ക്ഷേത്രത്തിനു ചുറ്റുമായി തകർന്നുപോയ ചില ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങളും കാണാം. ഇപ്പോൾ പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണയിലാണ്‌ ഈ സ്ഥലം.[2]

സുൽത്താൻ ബത്തേരിയിലെ ജൈന ബസ്തി

ചരിത്രം

തിരുത്തുക

13 ആം നൂറ്റാണ്ടിലെ ജൈനമത പ്രചാരകനായിരുന്ന ഹൊയ്സാല രാജവംശത്തിൽപെട്ട വിഷ്ണുവർദ്ധനാണ് ക്ഷേത്രം നിർമിച്ചത്. രാജ്യത്ത് നിലവിലുള്ള മൂന്ന് പ്രധാന ജൈനക്ഷേത്രങ്ങളിൽ ഒന്നാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് കോൺവാലീസ് പ്രഭുവിനോട് യുദ്ധം ചെയ്ത ടിപ്പു സുൽത്താൻ ക്ഷേത്രത്തെ തന്റെ ആയുധപ്പുരയാക്കിയതിനാൽ ടിപ്പുവിന്റെ കോട്ടയെന്ന പേരിലും ഇതറിയപ്പെട്ടിരുന്നു.

മുഖമണ്ഡപം, ഗർഭഗൃഹം, ആർമ മണ്ഡപം, മഹാമണ്ഡപം എന്നിവയടങ്ങിയ ക്ഷേത്രത്തിന്റെ കവാട ഗോപുരങ്ങളും മുഖമണ്ഡപവും നേരത്തേ തകർന്നിരുന്നു. ബസാൾട്ട് (കൃഷ്ണശില) ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ മേൽക്കൂരയും ചുവരും പണിതിരുന്നത്.

നവീകരണ പ്രവർത്തനങ്ങൾ

തിരുത്തുക

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കവെ 2014 ഒക്ടോബറിൽ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർന്നു.

  1. "കല്ലമ്പലങ്ങൾ ഇനി ചരിത്ര സ്മാരകം". www.mathrubhumi.com. Archived from the original on 2014-07-29. Retrieved 17 ഒക്ടോബർ 2014.
  2. "ബത്തേരിയിലെ ജൈനക്ഷേത്രത്തിന്റെ മേൽക്കൂര തകർത്തു". www.mathrubhumi.com. Archived from the original on 2014-10-17. Retrieved 17 ഒക്ടോബർ 2014.
"https://ml.wikipedia.org/w/index.php?title=കിടങ്ങനാട്_ബസ്തി&oldid=3628374" എന്ന താളിൽനിന്ന് ശേഖരിച്ചത്