കിക്ക്ലീ
ഉത്തരേന്ത്യയിലെയും പാകിസ്ഥാനിലെയും പെൺകുട്ടികളും യുവതികളും അവതരിപ്പിച്ചുവരുന്ന ഒരു നാടോടി നൃത്തമാണ് കിക്ക്ലീ (പഞ്ചാബി: ਕਿੱਕਲੀ ).[1][2] രണ്ടു പെൺകുട്ടികൾ മുഖാമുഖം നിന്ന് കാലുകൾ അടുപ്പിച്ച് പിടിച്ച് പരസ്പരം കൈകോർത്തു പിടിച്ച് വട്ടത്തിൽ കറങ്ങിയാണ് നൃത്തം ചെയ്യുന്നത്.[3] പഞ്ചാബി പെൺകുട്ടികൾക്കിടയിൽ ഇത് ഒരു ജനപ്രിയ നൃത്തരൂപമാണ്.[4][5] ഈ നൃത്തം ചെയ്യാൻ പലതരം ഗാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
നൃത്ത ശൈലി
തിരുത്തുകചെറുപ്പക്കാരായ പെൺകുട്ടികൾക്ക് നൃത്തത്തേക്കാളുപരി ഇത് ഒരു കായിക വിനോദമാണ് എന്ന് പറയാം.[5] രണ്ട് പെൺകുട്ടികൾ പരസ്പരം മുഖാമുഖം നിന്ന് കൈകൾ നീട്ടി മുറുകെ പിടിച്ച് കാൽ വിരലിലൂന്നി ശരീരം പിന്നിലേക്ക് ചായ്ക്കുന്നു;[2][3][6] അതിന് ശേഷം വേഗത്തിൽ തുടർച്ചയായി വട്ടത്തിൽ ചുറ്റിക്കറങ്ങുന്നു. വേഗം വർദ്ധിപ്പിക്കാൻ കൈയടിച്ചുകൊണ്ട് പാട്ടുകൾ ആലപിച്ച് മറ്റ് സ്ത്രീകൾ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഒന്നിലധികം ജോഡികൾ ചേർന്ന് ഒരുമിച്ചും നൃത്തം ചെയ്യാറുണ്ട്.
അവലംബം
തിരുത്തുക- ↑ "Kikli dance". Encyclopedia Britannica (in ഇംഗ്ലീഷ്).
- ↑ 2.0 2.1 "Kikli". www.folkpunjab.com. Archived from the original on January 23, 2013. Retrieved March 19, 2012.
- ↑ 3.0 3.1 Singh, Durlabh (2011). In the Days of Love. p. 155.
- ↑ Kohli, Yash (1983). The Women Of Punjab. p. 120.
- ↑ 5.0 5.1 "Kikli dance". www.dance.anantagroup.com. Retrieved March 19, 2012.
- ↑ "Kikli". www.punjabijanta.com. Archived from the original on 2022-11-22. Retrieved March 19, 2012.