കിം ശർമ്മ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടിയും മോഡലുമാണ് കിം ശർമ്മ എന്നറിയപ്പെടുന്ന കിം മിഷേൽ ശർമ്മ [1] (ജനനം: ജനുവരി 21, 1980)

കിം ശർമ്മ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2000 - ഇതുവരെ

സ്വകാര്യ ജീവിതം

തിരുത്തുക

കിം ശർമ്മ ജനിച്ചത് അഹമ്മദ് നഗർ എന്ന സ്ഥലത്താണ്. പിതാവ് ഒരു ബിസ്സിനസ്സുകാരനാ‍ണ്. മാതാവ് വീട്ടമ്മയും. കുറച്ചു കാലങ്ങൾക്ക് മുൻപ് കിം ശർമ്മ പ്രമുഖ ക്രിക്കറ്റ് താരമായ യുവരാജ് സിംഗിനെ പ്രണയിച്ചിരുന്നു. പിന്നീട് ഇവർ പിരിയുകയുണ്ടായി.

സിനിമ ജീവിതം

തിരുത്തുക

ആദ്യ കാലത്ത് മോഡലിങ്ങിൽ തുടങ്ങിയായിരുന്നു കിം ശർമ്മയുടെ ഔദ്യോഗിക ജീ‍വിതം. നിർമ്മാതാവായ ആദിത്യ ചോപ്ര കിം ശർമ്മയെ കണ്ടതിനു ശേഷം സിനിമയിൽ അവസരം കൊടുക്കുകയും മൊഹബ്ബത്തേൻ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുകയും ചെയ്തു. ഈ ചിത്രത്തിൽ വൻ താരങ്ങളായ അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം ഉദയ് ചോപ്ര, ജുഗൽ ഹൻസ്‌രാജ്, ജിമ്മി ഷെർഗിൽ, ശമിത ഷെട്ടി, പ്രീതി ഝംഗിയാനി എന്നിവരും അഭിനയിച്ചു. പക്ഷേ ഈ ചിത്രത്തിനു ശേഷം വലിയ വിജയ ചിത്രങ്ങളൊന്നും കിം ശർമ്മക്ക് ലഭിച്ചില്ല.

  1. 1

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിം_ശർമ്മ&oldid=3628350" എന്ന താളിൽനിന്ന് ശേഖരിച്ചത്