കിംബർലി വില്ല്യംസ് പൈസ്ലി

അമേരിക്കന്‍ ചലചിത്ര നടന്‍

കിംബർലി പെയ്നെ വില്ല്യംസ്-പെയ്സ്ലി (മുമ്പ് വില്ല്യംസ്, ജനനം : 1971 സെപ്റ്റംബർ 14) ഒരു അമേരിക്കൻ നടിയാണ്. ‘അക്കോഡിംഗ് ടു ജിം’, ‘നാഷ്വില്ലെ’ എന്നീ ചിത്രങ്ങളിലെ സഹനടിയായുള്ള പ്രകടനംകൊണ്ട്  അവർ പ്രസിദ്ധയാണ്. അവരുടെ അഭിനയമികവുകൊണ്ടു പ്രസിദ്ധമായ ‘ഫാദർ ഓഫ് ദ ബ്രൈഡ്’ തുടർച്ചയായി ഇറങ്ങിയ ‘ഫാദർ ഓഫ് ദ ബ്രൈഡ് പാർട്ട് 2’ എന്നിവ അവർക്ക് പല അവാർഡുകളും ലഭിക്കുന്നതിനിടയാക്കുകയും ചെയ്തു. തൻറെ അഭിനയ ജീവിതത്തിലുടനീളം അവർ അതിഥിയെ താരമായി ടെയിൽസ് ഫ്രം ദ ക്രിപ്റ്റ്, ജോർജ് ലോപ്പസ്, ലെസ്സ് ദാൻ പെർഫെക്റ്റ് ഉൾപ്പെടെയുള്ള ടി.വി. ഷോകളിൽ മുഖംകാട്ടിയിരുന്നു. സേഫ് ഹൗസ്, ദി ക്രിസ്മസ് ഷൂസ്, ലക്കി 7 എന്നിവയുൾപ്പെടെയുള്ള ടി.വി. ചിത്രങ്ങളിളെ അവരുടെ വേഷങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. ഇതുകൂടാതെ അവർ രചനയും സംവിധാനവും നിർവ്വഹിച്ച ഷേഡ് എന്ന ഷോർട്ട് ഫിലിമിലെ ലോറ പാർക്കർ എന്ന കഥാപാത്രം എടുത്തു പറയേണ്ടതാണ്. വില്ല്യംസ് വിവാഹം കഴിച്ചിരിക്കുന്നത് സംഗീതജ്ഞൻ ബ്രാഡ് പൈസ്ലിയെയാണ്. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നടിയായ ആഷ്ലി വില്യംസ് അവരുടെ സഹോദരിയാണ്.

കിംബർലി വില്ല്യംസ്-പെയ്സ്ലി
Williams-Paisley in June 2008
ജനനം
Kimberly Payne Williams

(1971-09-14) സെപ്റ്റംബർ 14, 1971  (53 വയസ്സ്)
മറ്റ് പേരുകൾKimberly Payne Williams
Kimberly Williams-Paisley
Kimberly Paisley
കലാലയംNorthwestern University
തൊഴിൽActress
സജീവ കാലം1990–present
ജീവിതപങ്കാളി(കൾ)
(m. 2003)
കുട്ടികൾ2
വെബ്സൈറ്റ്kimberlywilliams-paisley.com

ആദ്യകാലജീവിതം

തിരുത്തുക

ന്യൂയോർക്കിലെ റയിയിൽ ജനിച്ച വില്യംസ്-പൈസ്ലി, ഫണ്ട് റെയ്സറായ ലിൻഡാ ബാർബറയുടെയും (മുൻകാല നാമം പൈനെ) ആരോഗ്യ, ശാസ്ത്ര ഗ്രന്ഥകാരനായ ഗർനി വില്യംസ് മൂന്നാമൻറേയും പുത്രിയാണ്.[1][2] അവരുടെ ഒരു സഹോദരി ആഷ്ലി ഒരു നടിയും[3] ജയ് സഹോദരനുമാണ്.

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1991 ഫാദർ ഓഫ് ദ ബ്രൈഡ് ആനി ബാങ്ക്സ്
1992 പോർക്കോ റോസ്സോ ഫിയോ Voice role
1993 സാമുവൽ ബെക്കെറ്റ് ഈസ് കമിംഗ് സൂൺ കിം
ഇന്ത്യൻ സമ്മർ ഗ്വെൻ ഡോട്ടെർറ്റി
1995 കോൾഡ്ബ്ലഡഡ് ജാസ്മിൻ
ഫാദർ ഓഫ് ദ ബ്രൈഡ് പാർട്ട് II Annie Banks-MacKenzie
1996 ദ വാർ അറ്റ് ഹോം Karen Collier
1998 സേഫ് ഹൌസ് Andi Travers
ജസ്റ്റ് എ ലിറ്റിൽ ഹാംലെസ് സെക്സ് Allison
1999 എലഫന്റ് ജൂസ് Dodie
സിംപാറ്റിക്കോ Young Rosie
2002 ടെൻ ടൈനി ലവ് സ്റ്റോറീസ് Five
2003 ഷേഡ് Laura Parker Short film; also producer, director, writer
ഹൌ ടു ഗോ ഔട്ട് ഓൺ എ ഡേറ്റ് ഇൻ ക്വീൻസ് ആമി
2006 ഹൌ ടു ഈറ്റ് ഫ്രൈഡ് വേംസ് ഹെലെൻ ഫോറെസ്റ്റർ
വി ആർ മാർഷൽ സാൻഡി ലെൻഗ്വെൽ
2012 എദൻ കോർട്ട് ബോണീ ഡങ്കൻ
2014 ആസ്ക് മീ എനിതിംഗ് മാർഗരെറ്റ് സ്പൂണർ
2015 ആൽവിൻ ആന്റ് ദ ചിപ്മങ്ക്സ് : ദ റോഡ് ചിപ്പ് സമാന്ത
2017 സ്പീച്ച് & ഡിബേറ്റ് സൂസൻ
യു ഗെറ്റ് മീ Mrs. Hanson

ടെലിവിഷൻ

തിരുത്തുക
  1. "Kimberly Williams Biography (1971–)". Filmreference.com. Retrieved 2012-08-20.
  2. "Gurney Williams 3d, Yale '63, Weds Linda Payne in Mt. Kisco". The New York Times. June 25, 1967.
  3. Baker, K.C. (31 March 2016). "Kimberly Williams-Paisley Leaned on Country Superstar Husband Brad Paisley During Her Mother's Struggle with Dementia: 'He Keeps Me Laughing'". People. Retrieved 2 April 2016.