കിംഗ് ഖാലിദ് അന്തർദേശീയ വിമാനത്താവളം
സൗദി അറേബ്യയിലെ റിയാദിൽ നിന്ന് 35 കി.മി വടക്ക് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: RUH, ICAO: OERK)(അറബി: مطار الملك خالد الدولي). ഹെൽമൂത്ത്, ഒബാറ്റ ആൻഡ് കസ്സാബം എന്ന അമേരിക്കൻ കമ്പനിയാണ് ഇതിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം مطار الملك خالد الدولي | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | General Authority of Civil Aviation | ||||||||||||||
സ്ഥലം | Riyadh | ||||||||||||||
സമുദ്രോന്നതി | 2,049 ft / 625 m | ||||||||||||||
നിർദ്ദേശാങ്കം | 24°57′28″N 046°41′56″E / 24.95778°N 46.69889°E | ||||||||||||||
റൺവേകൾ | |||||||||||||||
|
ഏതാനും ടെർമിനലുകൾ, പള്ളി, കണ്ട്രോൾ ടവർ എന്നിവയുൾപ്പെടെ കൂടി 4200 മീറ്റർ വീതം നീളമുള്ള രണ്ട് സമാന്തര റൺവേകൾ എന്നിവ വിമാനതാവളത്തിലുണ്ട്. റിയാദ് മേഖലയിൽ ഭാവിയിൽ ആവശ്യമായി വരാവുന്ന അന്തർദേശീയവും തദ്ദേശീയവുമായ വികസനത്തെ മുന്നിൽ കണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
81 ചതുർശ്ര മൈൽ (ഏകദേശം 209 ച.കി.മീ) വിസ്തൃതിയുള്ള ഇതാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം[1].
എയർ ട്രാഫിക്ക് കണ്ട്രോൾ ടവർ
തിരുത്തുകപാസഞ്ചർ ടെർമിനൽ കോപ്ലക്സിന്റെ മധ്യത്തിൽ റോയൽ പവലിയനും പള്ളിക്കും ഇടയിലായാണ് എയർ ട്രാഫിക്ക് കണ്ട്രോൾ ടവർ സ്ഥിതി ചെയ്യുന്നത്. 81 മീറ്റർ ഉയരമുള്ള ഇത് ലോകത്തിലെ നീളം കൂടിയ ടവറുകളിൽ ഒന്നാണിത്.
അവലംബം
തിരുത്തുക- ↑ "The Biggest Airport in the World". Archived from the original on 2013-12-20. Retrieved 2008-11-30.