കിംഗ്സ് കാന്യൺ ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കിംഗ്സ് കാന്യൺ ദേശീയോദ്യാനം (ഇംഹ്ലീഷ്: Kings Canyon National Park). 1940 ലാണ് ഇത് സ്ഥാപിതമായത്. ദേശീയോദ്യാത്തിന്റെ ആകെ വിസ്തൃതി 461,901 ഏക്കർ (721.720 ച മൈ; 186,925 ഹെ; 1,869.25 കി.m2) ആണ്.[1] നിരവധി ജയന്റ് സെക്കോയ മരങ്ങളെ ഈ ഉദ്യാനത്തിൽ സംരക്ഷിച്ചുവരുന്നു.
കിംഗ്സ് കാന്യൺ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഫ്രെസ്നൊ കൗണ്ടി & റ്റുളാരെ കൌണ്ടി, കാലിഫോർണിയ, യു.എസ് |
Nearest city | ഫ്രെസ്നൊ |
Coordinates | 36°47′21″N 118°40′22″W / 36.78928°N 118.67286°W |
Area | 461,901 ഏക്കർ (1,869.25 കി.m2)[1] |
Established | മാർച്ച് 4, 1940 |
Visitors | 607,479 (in 2016)[2] |
Governing body | നാഷണൽ പാർക്ക് സർവീസ് |
Website | കിംഗ്സ് കാന്യൺ നാഷണൽ പാർക് |
സെക്കോയ ദേശീയോദ്യാനത്തിന്റെ തുടർച്ചയെന്നോണം അതിന്റെ വടക്കു ഭാഗത്തായാണ് കിംഗ്സ് കാന്യൺ സ്ഥിതിചെയ്യുന്നത്. ഈ രണ്ട് ഉദ്യാനങ്ങളേയും നാഷണൽ പാർക് സർവീസ് സംയുക്തമായി സെക്കോയ ആൻഡ് കാന്യൺ ദേശീയോദ്യാനങ്ങൾ എന്ന പേരിൽ പരിപാലിച്ചുവരുന്നു. 1976-ൽ യുനെസ്കൊയുടെ സംരക്ഷിത ജൈവമണ്ഡലം എന്ന പദവിയും ഈ ഉദ്യാനങ്ങൾക്ക് ലഭിച്ചിരുന്നു.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
- ↑ "UNESCO - MAB Biosphere Reserves Directory". Retrieved 23 May 2016.