കാൾ ജോഹൻ കൌട്സ്കി (1854 ഒക്ടോബർ 16 – 1938 ഒക്ടോബർ 17 ) ഒരു ചെക്ക് - ജർമ്മൻ തത്ത്വചിന്തകനും പത്രപ്രവർത്തകനും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു. മാർക്സിസത്തിന്റെ പോപ്പ് എന്ന് ചിലരാൽ വിശേഷിപ്പിക്കപ്പെട്ട കൌട്സ്കി എംഗത്സിനുശേഷം പരമ്പരാഗത മാർക്സിസത്തിന്റെ ആധികാരിക വ്യക്താവായി ഒന്നാം ലോക മഹായുദ്ധകാലം വരെ അറിയപ്പെട്ടു. യുദ്ധസമയത്ത് ലെനിനോടും ട്രോട്സ്കിയോടും വിയോജിച്ചുകൊണ്ട്, സോവിയറ്റ് മാതൃകയെയും പോൾഷഷെവിക് വികപ്ലവത്തെയും അതിനിശിതമായി വിമർശിച്ചതിനെ തുടർന്ന് അദ്ദേഹം ഔദ്യോഗിക മാർക്സിസ്റ്റ് ധാരയ്ക്ക് അനഭിമതനായിത്തീർന്നു.

കാൾ ജോഹൻ കൌട്സ്കി
ജനനം16 ഒക്ടോബർ 1854
പ്രാഗ്, ആസ്ട്രിയ
മരണം17 ഒക്ടോബർ 1938(1938-10-17) (പ്രായം 84)
ആംസ്റ്റർഡാം, നെതർലണ്ട്
കാലഘട്ടം19-ാം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത, ജർമ്മൻ തത്ത്വചിന്ത
മതംകാത്തോലിക്; പിന്നീട് (നിരീശ്വരവാദി)
ചിന്താധാരമാർക്സിസം, ജൈവവവാദം
പ്രധാന താത്പര്യങ്ങൾPolitical philosophy, Politics, Economics, History
ശ്രദ്ധേയമായ ആശയങ്ങൾevolutionary epistemology, social instinct, active adaption, hyperimperialism

ജൂതവംശജനായ കൌട്സ്കി പ്രാഗിൽ ഒരു മദ്ധ്യവർഗ്ഗ - കലാകുടുംബത്തിലാണ് ജനിച്ചത്. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രം, തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നീവിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലൂയിസ് റോൻസ്പെർജർ (Luise Ronsperger) റോസാ ലക്സംബർഗ്ഗിന്റെ സുഹൃത്തും സഹപ്രവർത്തകയും ആയിരുന്നു.

ആസ്ട്രിയയിലേയും ജർമ്മനിയിലേയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ വളർച്ചയിൽ വലിയസംഭാവനകൾ നൽകുവാൻ കൌട്സ്കി പ്രസിദ്ധീകരിച്ചിരുന്ന ദി ന്യൂ ടൈംസ് (Die Neue Zeit) എന്ന പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. "മാർക്സിന്റെ സാമ്പത്തിക സിദ്ധാന്തം" എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ആ വിഷയത്തിൽ ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നു.[1] ബോൾഷെവിക് വിപ്ലവത്തെ വിമർശിച്ചതിനെ തുടർന്ന് ലെനിൻ കൌട്സ്കിയെ വഞ്ചകനായ കൌട്സ്കി എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

അവലംബംതിരുത്തുക

  1. http://www.marxists.org/glossary/people/k/a.htm#kautsky-karl
"https://ml.wikipedia.org/w/index.php?title=കാൾ_കൌട്സ്കി&oldid=2895376" എന്ന താളിൽനിന്ന് ശേഖരിച്ചത്