കാർല ബ്രൂനി സർക്കോസി

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേത്രി

ഇറ്റാലിയൻ - ഫ്രഞ്ച് ഗായിക, ഗാനരചയിതാവ്, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ പത്‌നി എന്നീ നിലകളിൽ അറിയപ്പെടുന്ന വനിതയാണ് കാർല ബ്രൂനി സർക്കോസി (ജനനം - 23 ഡിസംബർ 1967). സിയറ്റ് ടയർ നിർമ്മാണ കമ്പനിയുടെ സ്ഥാപകൻ വിർജീനിയോ ബ്രൂനി ടെഡെഷി കാർല ബ്രൂനിയുടെ മുത്തച്ഛനാണ്.

കാർല ബ്രൂനി
Carla Bruni-Sarkozy (3).jpg
കാർല ബ്രൂനി (2008).
ജനനം
കാർല ജിൽബെർട്ടാ ബ്രൂനി ടെഡെഷി

(1967-12-23) 23 ഡിസംബർ 1967  (52 വയസ്സ്)
തൊഴിൽഗായിക, ഗാനരചയിതാവ്, മോഡൽ
അറിയപ്പെടുന്നത്ഫ്രഞ്ച് പ്രസിഡന്റിന്റെ പത്‌നി, ഗായിക, മോഡൽ
ഉയരം177 സെ.മീ (5 അടി 10 in)
പങ്കാളി(കൾ)നിക്കോളാസ് സർക്കോസി
കുട്ടികൾAurélien Enthoven
Giulia Sarkozy
ബന്ധുക്കൾValeria Bruni Tedeschi (sister)
Guillaume Sarkozy (brother-in-law)
Olivier Sarkozy (half-brother- in-law)
Jean Sarkozy (stepson)

ആദ്യകാല മോഡൽ ആയിരുന്ന കാർല ബ്രൂനി സംഗീത രംഗത്തേക്ക് ശ്രദ്ധതിരിച്ചതോടെ 1997-ൽ ഫാഷൻ - മോഡലിംഗ് മേഖലയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. 2002 ൽ കാർല ബ്രൂനി അരങ്ങേറ്റം കുറിച്ച ക്യുൽകുൻ മേഡി (Quelqu'un m'a dit) എന്ന ആൽബം ഫ്രഞ്ച് മാതൃഭാഷയായുള്ള രാഷ്ട്രങ്ങളിൽ വളരെ പ്രശസ്തമാവുകയും, ആ ആൽബത്തിലെ ഗാനങ്ങൾ വിവിധ ഹോളിവുഡ് സിനികളിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാർല_ബ്രൂനി_സർക്കോസി&oldid=2672748" എന്ന താളിൽനിന്ന് ശേഖരിച്ചത്