കാർപ്പാത്തിയൻ ദേശീയോദ്യാനം

കാർപ്പാത്തിയൻ ദേശീയോദ്യാനം (Ukrainian: Карпатський національний природний парк) എന്നത് യുക്രൈനിലെ ഇവാനോഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കാർപ്പാത്തിയൻ പർവ്വതനിരകളുടെ ലാന്റ്സ്കേപ്പ് സംരക്ഷിക്കാനായാണ് 1980 ജൂൺ 3 ന് ഈ ദേശീയോദ്യാനം ആരംഭിച്ചത്.[1] ഈ ദേശീയോദ്യാനത്തിന്റെ ആസ്ഥാനമന്ദിരം യെരെംച്ചെയിലാണ്. കാർപ്പാത്തിയൻ ദേശീയോദ്യാനം യുക്രൈനിലെ ആദ്യത്തെ ദേശീയോദ്യാനവും ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിൽ ഒന്നുമാണ്. [2]

കാർപ്പാത്തിയൻ ദേശീയോദ്യാനം
Карпатський національний природний парк
View from the Mount Hoverla
Park logo
LocationYaremche, Ivano-Frankivsk Oblast,  ഉക്രൈൻ
Coordinates48°22′58″N 24°32′38″E / 48.38278°N 24.54389°E / 48.38278; 24.54389
Area515.7 ച. �കിലോ�ീ. (199.1 ച മൈ)
DesignationNational Park
Establishedജൂൺ 3, 1980 (1980-06-03)

കാർപ്പാത്തിയൻ ദേശീയോദ്യാനത്തിന്റെ പ്രദേശത്ത് ചരിത്രപരമായി ഹുറ്റ്സുല ജനവിഭാഗങ്ങളാണ് ജീവിച്ചിരുന്നത്. ചരിത്രവും വാസ്തുവിദ്യയും കാണിക്കുന്ന തടികൊണ്ടു നിർമ്മിച്ച ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. പുതുക്കിപ്പണിത 48 വനവീഥികളോടെ ഇത് സജീവമായി വിനോദസഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്നു. [2]

  1. "Official website of the park". Carpathian National Nature Park. Archived from the original on 2015-04-02. Retrieved 28 April 2015.
  2. 2.0 2.1 "Карпатський національний природний парк" (in ഉക്രേനിയൻ). Україна Інкогніта. Retrieved 28 April 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക